|
മാഞ്ചസ്റ്ററിലെ അയ്യപ്പ ഭക്തര്‍ മറ്റൊരു ദിവ്യ മകരവിളക്ക് മഹോത്സവത്തിനായി തയ്യാറെടുക്കുന്നു. ജനുവരി 10ന് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി ഒരുക്കുന്ന മഹോത്സവം നടക്കുക. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി ഒന്‍പതു വരെയാണ് ആഘോഷം.
ബുക്കിംഗ് ഫോമില്‍ കുടുംബാര്‍ച്ചന, പറ വഴിപാട്, സംഭാവനകള്‍ സമര്‍പ്പിക്കല്‍ (കണിക്ക) ഇവയ്ക്കുള്ള ഓപ്ഷനുകളും ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് അതും ക്ലിക്ക് ചെയ്യാവുന്നതാണ്. മഹോത്സവത്തിന്റെ സുഗമമായ സംഘാടനത്തിന് നിങ്ങളുടെ നേരത്തെയുള്ള ബുക്കിംഗ് വളരെയധികം സഹായിക്കും.
മഹോത്സവത്തിലെ പ്രധാന പരിപാടികള്‍
വിളംബര ഘോഷയാത്ര
മഹാഗണപതി പൂജ
അലങ്കാര പൂജ
വിളക്ക് പൂജ
പടി പൂജ
മഹാ ദീപാരാധന
ഒരു സംഗീത വഴിപാട് - തത്വമസി ഭജനകളുടെ ഭജന
ചിന്തു പാട്ട് - GMMHC ചിന്തു ടീം
മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെണ്ട
ബാലസംഗമം - ഗുരുകുലം കുട്ടികളുടെ കലാപരിപാടികള്‍
നൃത്യ ഭക്തി - GMMHC നര്‍ത്തകരുടെ നൃത്തം
അന്നദാനം - സ്വാമി പ്രസാദം
ഈ പുണ്യദിനത്തില്‍ പങ്കുചേരുവാന്‍, മത-ജാതി വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും കുടുംബസമേതം ക്ഷണിക്കുന്നു. |