|
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഏറ്റവും വലിയ മലയാളി സംഘടനയായ സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഈമാസം പത്തിന് വൈകിട്ട് നാലു മണി മുതല്‍ നടക്കും.
സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലേക്ക് കുടിയേറിയിരിക്കുന്ന മുഴുവന്‍ മലയാളികളും ജാതിമതഭേദമന്യേ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. ഈമാസം പത്തിന് ശനിയാഴ്ച വൈകിട്ട് നാലു മണിയ്ക്ക് ഫെന്റോണ്‍ കമ്മ്യൂണിറ്റി ഹാളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
കണ്ണിനും കാതിനും ഇമ്പമേറുന്ന ലൈറ്റ് & സൗണ്ട് സിസ്റ്റവും എല്‍ഇഡി വാളും ഒരുക്കിയിരിക്കുന്ന സ്റ്റേജില്‍ പ്രശസ്ത സിനിമാ കോമഡി താരങ്ങളായ ബിനു അടിമാലിയും കൊല്ലം കിഷോറും, മറ്റു കലാകാരന്മാരും ചേര്‍ന്നൊരുക്കുന്ന മെഗാഷോ *നിലാമഞ്ഞ് 2കെ26* സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ക്ക് പുതിയൊരു അനുഭവമായി മാറും. കൂടാതെ എസ്എംഎയുടെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സുകളും ക്രിസ്മസ് നേറ്റിവിറ്റി പ്ലേയും ഉണ്ടായിരിക്കും.
കേരളത്തനിമനിറഞ്ഞ വിഭവ സമൃദ്ധമായ ഫുഡ് കൗണ്ടറുകളും ഒരുക്കിയിരിക്കുന്നു. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മുഴുവന്‍ മലയാളികളെയും ഈ ആഘോഷരാവിലേക്ക് എസ്എംഎയുടെ ഭാരവാഹികള്‍ ക്ഷണിക്കുന്നു. |