|
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമൂഹത്തിന്റെ 2026 കലണ്ടറിന്റെ പ്രകാശന കര്‍മ്മം 2026ലെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിന്റെ ഭാഗമായി നടന്നു. സമാജത്തിന്റെ ബാലഗോകുലത്തിലെ കുട്ടികളായ അന്‍വിക്കും അഗ്നിശിഖക്കും ആദ്യ കലണ്ടര്‍ ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ സെക്രട്ടറി നിതിന്‍ ഉണ്ണികൃഷ്ണന്‍ കൈ മാറി. പ്രസിഡണ്ട് സായ് ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ സജീവ് മണിത്തൊടി, എക്സിക്യൂട്ടീവ് ഭാരവാഹികളായ ബ്രിജിത്ത് ബേബി, രാംജിത്ത് പുളിക്കല്‍, ദീപന്‍ കരുണാകരന്‍, അഖിലേഷ്, വിനി ശ്രീകാന്ത്, കല രാജീവ്, റീഷ്മ ബിദുല്‍ദേവ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രവര്‍ത്തനം തുടങ്ങി കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ലിവര്‍പൂളിലെ കലാ സാംസ്‌കാരിക വേദികളില്‍ നിറഞ്ഞ സാന്നിധ്യം അറിയിക്കുന്ന ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം അംഗങ്ങള്‍ക്ക് പുതുവത്സര സമ്മാനമായിട്ടാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട അമ്പലങ്ങളുടെ ചിത്രങ്ങളും പ്രത്യേകതയെ കുറിച്ചുള്ള ചെറിയ വിവരണങ്ങളും ഉള്‍പ്പെടുത്തി വര്‍ണ്ണശബളമായ ഈ കലണ്ടര്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെയും ഇംഗ്ലണ്ടിലെയും പ്രധാനപ്പെട്ട ദിവസങ്ങളും ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ എല്ലാ പ്രധാന പരിപാടികളുടെയും ദിനങ്ങളും ഉള്‍പ്പെടുത്തി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ കലണ്ടര്‍ സമാജത്തിന്റെ അംഗങ്ങള്‍ക്ക് വളരെ അധികം ഉപയോഗ പ്രദമായിരിക്കും. |