Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
Teens Corner
  Add your Comment comment
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ പോര്‍ട്ടിന്റെ രണ്ടാംഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Text By: UK Malayalam Pathram
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028ല്‍ പൂര്‍ത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ധിക്കും.

തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനമാണ് ഈ ഘട്ടത്തില്‍ പൂര്‍ത്തിയാകുക. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 2028 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമായി തുറമുഖമായി മാറും. വളരെ വേഗത്തില്‍ തന്നെ നിര്‍മാണത്തിലേക്ക് കടക്കും. തുറമുഖത്തിന്റെ ശേഷി വര്‍ധിക്കും. 2000 മീറ്ററായി ബെര്‍ത്ത് മാറും. നാലിലധികം മദര്‍ ഷിപ്പുകള്‍ക്ക് തുറമുഖത്ത് നംഖൂരമിടാന്‍ കഴിയും. ഒരു ലക്ഷം കണ്ടെയ്നറുകള്‍ വരെ സൂഷിക്കാനുള്ള ശേഷിയും ഉണ്ടാകും. നാല് കിലോമീറ്ററിലധികം പുലിമുട്ടും തുറമുഖത്ത് ഉണ്ടാകും.
 
Other News in this category

 
 




 
Close Window