Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
Teens Corner
  Add your Comment comment
അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്‌ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
Text By: Jinod Kumar
മാരത്തോണ്‍ റണ്ണര്‍ അശോക് കുമാര്‍ സംഘടിപ്പിക്കുന്ന 10ാമത് മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് നാളെ ഞായറാഴ്ച സെല്‍സ് ഡണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാര്‍ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 മുതല്‍ വിവിധ കലാപരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയില്‍ ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.

ചാരിറ്റി ഇവന്റിലൂടെ ഇതുവരെ 45000ല്‍ അധികം പൗണ്ട് സമാഹരിക്കുകയും അത് വിവിധ ചാരിറ്റികള്‍ക്ക് നല്‍കുകയും ചെയ്തു. ഈ വര്‍ഷത്തെ ഇവന്റിലൂടെ ലഭിക്കുന്ന തുക പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്ഥാനത്തിന്റെ പുരോഗതിക്കായാണ് നല്‍കുന്നത്. തന്റെ 53-ാമത്തെ വയസ്സില്‍ 2014ല്‍ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ രണ്ടര വര്‍ഷം കൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മേജര്‍ മാരത്തോണുകള്‍ ഉള്‍പ്പെടെ 19 മാരത്തോണുകള്‍ ഓടി പൂര്‍ത്തിയാക്കിയത്.
 
Other News in this category

 
 




 
Close Window