Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഉടന്‍ അറസ്റ്റ്: വിവാഹത്തിന് വന്നപ്പോള്‍ തുറന്നു കിട്ടിയത് ജയില്‍: 10 വര്‍ഷത്തിനു ശേഷം ജാമ്യം
Text By: UK Malayalam Pathram
ഒന്‍പത് വര്‍ഷത്തിന് ശേഷം യുകെ സ്വദേശിക്ക് ഇന്ത്യയില്‍ ജാമ്യം. സ്‌കോട്ട്ലണ്ടിലെ ഡംബാര്‍ടണില്‍ നിന്നുള്ള ജഗ്തര്‍ സിംഗ് ജോഹലിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചത്. വിവാഹത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് തീവ്രവാദ കുറ്റത്തിന് അറസ്റ്റിലായത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഫണ്ടിംഗ് ചെയ്തെന്ന കേസിലാണ് ജാമ്യം. എന്നാല്‍ തീവ്രവാദ കുറ്റങ്ങള്‍ക്ക് ഇപ്പോഴും വിചാരണ ബാക്കി നില്‍ക്കുന്നുണ്ട്.

210-ല്‍ പഞ്ചാബില്‍ വെച്ച് വിവാഹം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കാറിലെത്തിയ സംഘം ജോഹലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു.

2024-ല്‍ ജാമ്യം നിഷേധിച്ച നടപടി പിന്‍വലിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജോഹലിന് ജാമ്യം നല്‍കിയതെന്ന് സഹോദരന്‍ പറഞ്ഞു. കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് മോചനമെന്ന് ഇദ്ദേഹത്തിന്റ അഭിഭാഷകന്‍ പറഞ്ഞു. അതിനാല്‍ സ്‌കോട്ട്ലണ്ടിലേക്ക് പെട്ടെന്ന് മടങ്ങാന്‍ കഴിയില്ല.

ഗുരുതര കുറ്റങ്ങളാണ് ജോഹലിന് എതിരെ ചുമത്തിയിട്ടുള്ളതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തി. തീവ്രവാദ ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ ജോഹലിനെ കുറ്റവിമുക്തനാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window