|
രാവിലെ ഡേ ഷിഫ്റ്റിന് ജോലിക്ക് പോകേണ്ടിയിരുന്ന മലയാളി യുവാവ് ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് മക്കള്‍ വിളിച്ചു എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയര്‍ കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ തൃശൂര്‍ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കല്‍ സേവ്യര്‍ ലോനപ്പനാണ് (44) അന്തരിച്ചത്. ഈ സമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് സേവ്യര്‍ മക്കളോടൊപ്പം ഡിപ്പെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.
രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം. മക്കള്‍ - ജോഷ്വാ സേവ്യര്‍ (12), ജെറോം സേവ്യര്‍ (5), ജെയ്‌റോ സേവ്യര്‍ (3). വിവരമറിഞ്ഞ് ലിങ്കണ്‍ഷെയറില്‍ താമസിക്കുന്ന സേവ്യറിന്റെ സഹോദരി സിജി ലോനപ്പനും ഭര്‍ത്താവ് ഷാജില്‍ പൗലോസും വാര്‍മിന്‍സ്റ്ററില്‍ എത്തി. മറ്റൊരു സഹോദരി സിനി ചാക്കപ്പന്‍ ഇരിങ്ങാലക്കുടയിലാണ്. |