Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4331 INR  1 EURO=110.1564 INR
ukmalayalampathram.com
Sun 19th Jul 2026
 
 
Teens Corner
  Add your Comment comment
ഐ ഓ സി (യുകെ) - ആസ്റ്റണ്‍ അണ്ടര്‍ ലൈന്‍ യൂണിറ്റ് രൂപീകരിച്ചു; ഐപ്പ് കുര്യന്‍ പ്രസിഡന്റ്, അശോകന്‍ കട്ടച്ചിറ ജനറല്‍ സെക്രട്ടറി
Text By: Romy Kuriakose
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആസ്റ്റണ്‍ അണ്ടര്‍ ലൈന്‍ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാന്‍ഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം. മിഡ്‌ലാന്‍ഡ്സ് ഏരിയയുടെ കീഴില്‍ രൂപീകരിക്കപ്പെടുന്ന 16-ാമത്തെ യൂണിറ്റാണ് ആസ്റ്റണ്‍ അണ്ടര്‍ ലൈന്‍.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രവാസി മലയാളികളെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ ഒരുമിപ്പിക്കുന്നതിനുമായാണ് പുതിയ യൂണിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെയും മിഡ്‌ലാന്‍ഡ്സ് ഏരിയയുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആസ്റ്റണ്‍ അണ്ടര്‍ ലൈന്‍ യൂണിറ്റ് ശക്തമായ പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ആശംസകള്‍ നേര്‍ന്നു. കേരളത്തിലും യുകെയിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി പ്രവര്‍ത്തിക്കാന്‍ യൂണിറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ആസ്റ്റണ്‍ അണ്ടര്‍ ലൈന്‍ യൂണിറ്റിന്റെ രൂപീകരണം മിഡ്‌ലാന്‍ഡ്സ് ഏരിയയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും കരുത്തും പകരുമെന്നും അംഗത്വ വിപുലീകരണത്തിനും ജനകീയ ഇടപെടലുകള്‍ക്കും ഇത് സഹായകരമാകുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.


യൂണിറ്റ് ഭാരവാഹികള്‍

പ്രസിഡന്റ്: ഐപ്പ് കുര്യന്‍

ജനറല്‍ സെക്രട്ടറി: അശോകന്‍ കട്ടച്ചിറ

വൈസ് പ്രസിഡന്റുമാര്‍: പ്രിന്‍സ്, സുജാത്, ബിജു

ജോയിന്റ് സെക്രട്ടറിമാര്‍: ഡോണ്‍, സുബിന്‍, ജയിംസ്
 
Other News in this category

 
 




 
Close Window