Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.2592 INR  1 EURO=110.6072 INR
ukmalayalampathram.com
Fri 17th Jul 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്ക് വില്‍പ്പനയ്ക്ക് നിയന്ത്രണം
reporter

ലണ്ടന്‍: ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വില്‍ക്കുന്നത് ബ്രിട്ടനില്‍ നിയമവിരുദ്ധമാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഒരു ലിറ്ററില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങളാണ് നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക. കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, വെന്‍ഡിങ് മെഷീനുകള്‍ എന്നിവിടങ്ങളിലെല്ലാം വിലക്ക് ബാധകമാകും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. കഫീന്‍ അളവ് കുറവുള്ള ഡയറ്റ് കോക്ക് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ക്ക് വിലക്ക് ബാധകമാകില്ല. റെഡ് ബുള്‍, മോണ്‍സ്റ്റര്‍, റെലെന്റ്ലെസ് തുടങ്ങിയ പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ നിയന്ത്രണത്തിന്റെ പരിധിയില്‍ വരും.

കുട്ടികളിലെ അമിതവണ്ണം, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പഠനപ്രശ്‌നങ്ങള്‍, അനാവശ്യ ഉത്കണ്ഠ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ആരോഗ്യകരമായ പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്ന് പബ്ലിക് ഹെല്‍ത്ത് മന്ത്രി ഷാരോണ്‍ ഹോഡ്ഗ്‌സണ്‍ വ്യക്തമാക്കി. പുതിയ നിയമം പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും. ലോക്കല്‍ കൗണ്‍സിലുകള്‍ ഉള്‍പ്പെടെയുള്ള എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കായിരിക്കും നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വം. നിയമലംഘകര്‍ക്ക് 2,500 പൗണ്ട് വരെ പിഴ ചുമത്തുന്ന വ്യവസ്ഥയും നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്തും.

ബ്രിട്ടനില്‍ ദിവസവും ഏകദേശം ഒരു ലക്ഷം കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവയില്‍ ചില പാനീയങ്ങളില്‍ രണ്ട് കപ്പ് കാപ്പിയിലോ നാല് കാന്‍ കോളയിലോ ഉള്ളതിനേക്കാള്‍ കൂടുതല്‍ കഫീന്‍ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഫീന്റെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട് മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പൊതുജനാഭിപ്രായ ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

 
Other News in this category

 
 




 
Close Window