Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.2592 INR  1 EURO=110.6072 INR
ukmalayalampathram.com
Fri 17th Jul 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീട്ടില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍
reporter

ലണ്ടന്‍: പശ്ചിമ ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനിയല്‍ ഷോണ്‍ ജെയിംസ് (44) ആണ് പിടിയിലായത്. ഇയാളെ വില്‍സ്ഡന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഹെയ്സ് പ്രദേശത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കിരണ്‍ദീപ് കൗര്‍ (24) കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന കിരണ്‍ദീപിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗുരുതരമായി പരുക്കേറ്റ കിരണ്‍ദീപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദമ്പതികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ജനിച്ച നവജാതശിശുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം, വര്‍ഗീയ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതെന്ന് കിരണ്‍ദീപിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ സംഭവം വിദ്വേഷക്കുറ്റകൃത്യമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ നിലവില്‍ ലഭിച്ചിട്ടില്ലെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window