Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
UK Special
  Add your Comment comment
രോഗിയും പാരാമെഡിക്കുമുള്ള ആംബുലന്‍സ് തട്ടിയെടുത്തു; 32കാരന്‍ കുറ്റം സമ്മതിച്ചു
reporter

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സ് രോഗിയും പാരാമെഡിക്കുമടക്കം തട്ടിയെടുത്ത കേസില്‍ 32കാരന്‍ കുറ്റം സമ്മതിച്ചു. സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ ഹാന്‍ലി സ്വദേശിയായ മാര്‍ഷല്‍ ലീസ് ആണ് സ്റ്റോക്ക്-ഓണ്‍-ട്രെന്റ് ക്രൗണ്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. 2026 മാര്‍ച്ച് 25ന് രാത്രി 8.15ഓടെയാണ് റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് പുറത്തുനിന്ന് ലീസ് ആംബുലന്‍സ് ഓടിച്ചുകൊണ്ടുപോയത്. ഈ സമയം വാഹനത്തിനുള്ളില്‍ രോഗിയും പാരാമെഡിക്കുമുണ്ടായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ആംബുലന്‍സിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ന്യൂകാസില്‍-അണ്ടര്‍-ലൈമിലെ എ34 റോഡിലുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തുകയായിരുന്നു. മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് രോഗിയെ തിരികെ ആശുപത്രിയിലെത്തിച്ചത്. നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, ഗുരുതര സാഹചര്യത്തില്‍ വാഹനം അനധികൃതമായി കൈക്കലാക്കല്‍, ശ്വാസപരിശോധനയ്ക്കാവശ്യമായ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കല്‍, ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങളാണ് ലീസ് സമ്മതിച്ചത്. സംഭവത്തെ 'അസാധാരണമായ കേസ്' എന്ന് വിശേഷിപ്പിച്ച ജഡ്ജി സാലി ഹാന്‍കോക്ക് പ്രതിയെ റിമാന്‍ഡില്‍ വിട്ടു. ശിക്ഷ പ്രഖ്യാപിക്കുന്നതിനായി കേസ് പിന്നീട് പരിഗണിക്കും. സംഭവത്തെത്തുടര്‍ന്ന് പാരാമെഡിക്കിന്റെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന നടത്തിയതായി വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസും അറിയിച്ചു.

 
Other News in this category

 
 




 
Close Window