Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ഡെറിയില്‍ ഇടുക്കി സ്വദേശിയായ മലയാളി യുവാവ് അന്തരിച്ചു
reporter

ഡെറി/ഇടുക്കി: യുകെയിലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറിയില്‍ ഇടുക്കി തോപ്രാംകുടി സ്വദേശിയായ മലയാളി യുവാവ് അന്തരിച്ചു. തോപ്രാംകുടി കോനാട്ട് വീട്ടില്‍ കെ.എസ്. രാജന്‍-മിനി രാജന്‍ ദമ്പതികളുടെ മകന്‍ ആര്‍. വിഷ്ണു പ്രസാദ് (34) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് വിഷ്ണു പ്രസാദ് ഡിപെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ശ്യാമിലി എന്‍എച്ച്എസില്‍ നഴ്‌സാണ്. മക്കള്‍: രോഹിത് കൃഷ്ണ, ഇഷാനി വിഷ്ണു. സഹോദരന്‍: സുരേഷ് രാജന്‍.

വിഷ്ണു പ്രസാദിന്റെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. സംസ്‌കാരവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാദേശിക മലയാളി കൂട്ടായ്മകളുമായും മലയാളി അസോസിയേഷനുകളുമായും ബന്ധപ്പെട്ടുവരികയാണ്. വിഷ്ണു പ്രസാദിന്റെ അപ്രതീക്ഷിത വിയോഗം നാട്ടിലെയും യുകെയിലെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും.

 
Other News in this category

 
 




 
Close Window