Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: തീം പാര്‍ക്ക് ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു
reporter

ലണ്ടന്‍: ബ്രിട്ടനിലെ ഡ്രെയ്ട്ടണ്‍ മാനര്‍ തീം പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു. ബര്‍മിങ്ഹാം സ്വദേശിയായ ജോസഫ് ലൂക്ക് ഹാമണ്ട് എന്ന 24കാരനാണ് സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ 19 കുറ്റങ്ങള്‍ സമ്മതിച്ചത്. അതിജീവിതമാരെല്ലാം 13 വയസ്സില്‍ താഴെയുള്ളവരാണ്. 2024 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പാര്‍ക്കില്‍ റൈഡ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നയാളാണ് ഹാമണ്ട്. ഇയാളുടെ അനുചിതമായ സ്പര്‍ശനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതി ശ്രദ്ധയില്‍പ്പെട്ട പാര്‍ക്ക് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇയാളെ ജോലിയില്‍നിന്ന് മാറ്റി പൊലീസിനെ അറിയിക്കുകയും ചെയ്തു. അന്നുതന്നെ പൊലീസ് ഹാമണ്ടിനെ അറസ്റ്റ് ചെയ്തു.

തുടര്‍ അന്വേഷണത്തിലാണ് കൂടുതല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടെത്തിയത്. മറ്റാര്‍ക്കെങ്കിലും സമാന അനുഭവമുണ്ടായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവരങ്ങള്‍ അറിയാവുന്ന മാതാപിതാക്കളും രക്ഷിതാക്കളും പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കേസുമായി മുന്നോട്ടുവന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും ധൈര്യവും സഹകരണവും അന്വേഷണത്തില്‍ നിര്‍ണായകമായെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ പൊലീസിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ വനേസ ഫര്‍ണിവല്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ഹാമണ്ടിനെ പിന്നീട് പിരിച്ചുവിട്ടതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും ജീവനക്കാരുടെ പശ്ചാത്തല പരിശോധനയും സിസിടിവി നിരീക്ഷണവും ഉള്‍പ്പെടെയുള്ള നടപടികള്‍ നിലവിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഹാമണ്ടിന്റെ ശിക്ഷ ഡിസംബര്‍ 11ന് കോടതി പ്രഖ്യാപിക്കും. അതുവരെ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window