Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
UK Special
  Add your Comment comment
അധികാരത്തിലെത്തിയാല്‍ അഭയാര്‍ഥി സംവിധാനം അഞ്ചുവര്‍ഷത്തേക്ക് നിര്‍ത്തും: നൈജല്‍ ഫരാഗ്
reporter

ലണ്ടന്‍: പ്രധാനമന്ത്രിയായാല്‍ ബ്രിട്ടനിലെ അഭയാര്‍ഥി സംവിധാനം അഞ്ചുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് റിഫോം യുകെ നേതാവ് നൈജല്‍ ഫരാഗ്. ചെറുബോട്ടുകളില്‍ രാജ്യത്തേക്കെത്തുന്നവരുടെ വിഷയം ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രഖ്യാപനം. പിന്നില്‍ ഒരു ബോട്ട് പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുടിയേറ്റ നിയന്ത്രണത്തിനുള്ള പാര്‍ട്ടിയുടെ പദ്ധതികള്‍ അദ്ദേഹം അവതരിപ്പിച്ചത്. റിഫോം യുകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ ഭരണകാലയളവില്‍ അഭയാര്‍ഥി അപേക്ഷകള്‍ പരിഗണിക്കുന്ന സംവിധാനം മരവിപ്പിക്കുമെന്നാണ് വാഗ്ദാനം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 90,000 പേരുടെ അഭയാര്‍ഥി അപേക്ഷകള്‍ നിരസിച്ച് അവരെ നാടുകടത്തുമെന്നും ഫരാഗ് പറഞ്ഞു.

ഔദ്യോഗിക പുനരധിവാസ പദ്ധതികള്‍ അവസാനിപ്പിക്കാനും നേരത്തേ അഭയാര്‍ഥി പദവി ലഭിച്ചവരുടെ സാഹചര്യം പുനഃപരിശോധിക്കാനും ഉദ്ദേശിക്കുന്നതായി പാര്‍ട്ടി വ്യക്തമാക്കി. ചെറുബോട്ടുകളില്‍ എത്തിയവരെയും സ്വന്തം രാജ്യം സുരക്ഷിതമായതായി വിലയിരുത്തപ്പെടുന്നവരെയും തിരിച്ചയയ്ക്കണമെന്നാണ് റിഫോമിന്റെ നിലപാട്. നാടുകടത്തല്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ രാജ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമാണെന്ന് ഫരാഗ് അവകാശപ്പെട്ടു. വിദേശ പൗരന്മാരായ കുറ്റവാളികളെ തിരിച്ചയയ്ക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പാകിസ്ഥാനെതിരെ പ്രത്യേക വിമര്‍ശനവും ഫരാഗ് ഉന്നയിച്ചു. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ തിരിച്ചെടുക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം സാഹചര്യങ്ങളില്‍ വിസാ നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ സമ്മര്‍ദം ചെലുത്തുമെന്നും വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window