Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
UK Special
  Add your Comment comment
നെഞ്ചുവേദനയുമായി എത്തിയ നഴ്സിനെ ദഹനപ്രശ്നമെന്ന് പറഞ്ഞ് മടക്കി; മൂന്നുദിവസത്തിനുശേഷം മരണം
reporter

ലണ്ടന്‍: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ എന്‍എച്ച്എസ് നഴ്സിനെ ദഹനസംബന്ധമായ പ്രശ്നമാണെന്ന് വിലയിരുത്തി വീട്ടിലേക്ക് മടക്കിയയച്ചതിന് പിന്നാലെ മരണം. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ പോളാ ഇവേഴ്സ് എന്ന 47കാരിയാണ് മൂന്നുദിവസത്തിനുശേഷം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവവേദനയെക്കാള്‍ തീവ്രമായ വേദനയാണ് നെഞ്ചില്‍ അനുഭവപ്പെടുന്നതെന്ന് പോളാ ആശുപത്രിയില്‍ അറിയിച്ചിരുന്നു. കുടുംബത്തില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് മരണങ്ങള്‍ സംഭവിച്ച പശ്ചാത്തലവും ഉണ്ടായിരുന്നു. എന്നാല്‍ വേദന ഹൃദയവുമായി ബന്ധപ്പെട്ടതല്ലെന്നും ഗാവിസ്‌കോണ്‍ മതിയെന്നുമുള്ള വിലയിരുത്തലിലാണ് ഇവരെ തിരിച്ചയച്ചത്.

വീട്ടില്‍വെച്ച് പോളയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഒന്‍പതുവയസ്സുള്ള മകളാണ്. മഹാധമനിയായ അയോര്‍ട്ടയില്‍ വിള്ളലുണ്ടായത് ഡോക്ടര്‍മാര്‍ തിരിച്ചറിയാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കൊറോണര്‍ വ്യക്തമാക്കി. സമാന സാഹചര്യങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കൊറോണര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് അയച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. രോഗാവസ്ഥ സമയബന്ധിതമായി തിരിച്ചറിയുന്നതിലെ വീഴ്ച പരിഹരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.

 
Other News in this category

 
 




 
Close Window