Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ആനുകൂല്യങ്ങളോ സ്റ്റേറ്റ് പെന്‍ഷനോ ലഭിക്കുന്ന വിദേശ പൗരന്മാര്‍ ഏകദേശം 20 ലക്ഷം: പഠനം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ഏകദേശം 20 ലക്ഷം വിദേശ പൗരന്മാര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സ്റ്റേറ്റ് പെന്‍ഷനോ കൈപ്പറ്റുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ (സിഎസ്ജെ) പഠനം. ഇവര്‍ക്കായി കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 2,300 കോടി പൗണ്ടാണെന്നും ദശകത്തിന്റെ അവസാനത്തോടെ ഇത് 2,700 കോടി പൗണ്ടിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ബ്രിട്ടീഷ് പൗരത്വമില്ലാത്ത 13 ലക്ഷം പേര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായി പഠനം പറയുന്നു. ബ്രെക്സിറ്റിനുശേഷവും ബ്രിട്ടനില്‍ തുടരുന്ന 7.45 ലക്ഷം യൂറോപ്യന്‍ പൗരന്മാരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ്, ഡിസബിലിറ്റി ലിവിങ് അലവന്‍സ് തുടങ്ങിയ ആരോഗ്യവൈകല്യ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാര്‍ ഏകദേശം രണ്ടു ലക്ഷമാണ്. ഇതിനു പുറമേ, നാലു ലക്ഷത്തോളം വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് സ്റ്റേറ്റ് പെന്‍ഷനും ലഭിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമീപവര്‍ഷങ്ങളിലെ കുടിയേറ്റ വര്‍ധനയ്ക്കൊപ്പം ക്ഷേമപദ്ധതികള്‍ക്കുള്ള ചെലവും ഉയര്‍ന്നുവെന്നാണ് സിഎസ്ജെയുടെ വിലയിരുത്തല്‍. സ്ഥിരതാമസാനുമതി ലഭിക്കുന്നതോടെ കുടിയേറ്റക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത ലഭിക്കുന്നതും ചെലവിലെ വര്‍ധനയ്ക്ക് കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലുകളില്‍ അഞ്ചില്‍ നാലെണ്ണവും കുടിയേറ്റക്കാര്‍ക്കാണ് ലഭിച്ചതെന്ന് സംഘടന നേരത്തെ പുറത്തുവിട്ട പഠനത്തിലും അവകാശപ്പെട്ടിരുന്നു.

 
Other News in this category

 
 




 
Close Window