Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 16th Oct 2026
 
 
UK Special
  Add your Comment comment
തിരിച്ചയക്കലില്‍ സഹകരിച്ചില്ലെങ്കില്‍ പ്രവേശനവിലക്ക്; എറിത്രിയയ്ക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്
reporter

ലണ്ടന്‍: നാടുകടത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കുന്നതില്‍ സഹകരിച്ചില്ലെങ്കില്‍ എറിത്രിയക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള പ്രവേശനം വിലക്കുമെന്ന് ആഭ്യന്തരമന്ത്രി ഷബാന മഹ്‌മൂദ്. യുകെയില്‍ തുടരാന്‍ അനുമതിയില്ലാത്തവരെയും നാടുകടത്തലിന് വിധേയരായ കുറ്റവാളികളെയും തിരിച്ചെടുക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്. എറിത്രിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ലണ്ടന് പുറത്തേക്ക് 60 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ പ്രത്യേക അനുമതി ആവശ്യമായി വരും. വിഐപികള്‍ക്കുള്ള അതിവേഗ വിസാ സൗകര്യവും പിന്‍വലിക്കാനാണ് തീരുമാനം.

ജൂണ്‍ വരെയുള്ള പന്ത്രണ്ടുമാസത്തിനിടെ ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തിയവരില്‍ 18 ശതമാനം എറിത്രിയന്‍ പൗരന്മാരായിരുന്നു. ഈ മാര്‍ഗത്തിലൂടെ എത്തിയവരില്‍ ഏറ്റവും വലിയ വിഭാഗവും ഇവരായിരുന്നു. തിരിച്ചയക്കല്‍ നടപടികളില്‍ എറിത്രിയ സഹകരണം പിന്‍വലിച്ചെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആരോപണം. സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ എറിത്രിയയ്ക്ക് പലതവണ അവസരം നല്‍കിയിരുന്നുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

എന്നാല്‍ നിയന്ത്രണങ്ങള്‍ കാര്യമായ ഫലം സൃഷ്ടിക്കുമോയെന്ന സംശയം വിദഗ്ധര്‍ ഉന്നയിക്കുന്നു. എറിത്രിയയില്‍നിന്നെത്തുന്ന ഭൂരിഭാഗം അഭയാര്‍ഥികള്‍ക്കും ബ്രിട്ടനില്‍ അഭയം ലഭിക്കുന്നതിനാല്‍ പുതിയ നടപടികളുടെ സ്വാധീനം പരിമിതമായിരിക്കാമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ ഡോ. മാഡലീന്‍ സംപ്ഷന്‍ അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന് രക്ഷപ്പെടാനാണ് നിരവധി യുവാക്കള്‍ എറിത്രിയ വിടുന്നത്. ചെങ്കടല്‍ തീരത്തുള്ള ഈ വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യം 1993ലാണ് ഇത്യോപ്യയില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്.

 
Other News in this category

 
 




 
Close Window