Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്ററന്റിന് മുന്നില്‍ പ്രതിഷേധം; സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് ഉടമ അറസ്റ്റില്‍, പിന്നീട് ജാമ്യം
reporter

ലണ്ടന്‍: ഹലാല്‍ ഭക്ഷണം വിളമ്പില്ലെന്ന നിലപാടും ഉടമയുടെ സമൂഹമാധ്യമ പരാമര്‍ശങ്ങളും വിവാദമായതോടെ പടിഞ്ഞാറന്‍ ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്ററന്റിനു മുന്നില്‍ പ്രതിഷേധം. ഹാമര്‍സ്മിത്തിലെ 'സിങ്‌സ് ഡൈനിങ്' റെസ്റ്ററന്റിനു പുറത്ത് നവംബര്‍ 13ന് നൂറുകണക്കിനാളുകള്‍ ഒത്തുകൂടി സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ 'രംഗ്രേസ്' എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഉടമ ഹര്‍മാന്‍ സിങ് കപൂറാണ്.

റെസ്റ്ററന്റിനു മുന്നില്‍ 'പ്രൗഡ്‌ലി നോണ്‍ ഹലാല്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനൊപ്പം മുസ്ലിംകളെയും ഗാസ സംഘര്‍ഷത്തെയും കുറിച്ചുള്ള കപൂറിന്റെ സമൂഹമാധ്യമ പോസ്റ്റുകളും വിമര്‍ശനത്തിന് ഇടയാക്കി. ഫലസ്തീന്‍ പതാകകളുമായെത്തിയ പ്രതിഷേധക്കാര്‍ സ്ഥാപനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. സ്ഥലത്ത് പൊലീസും സ്വകാര്യ സുരക്ഷാ ജീവനക്കാരും നിലയുറപ്പിച്ചിരുന്നു.

പ്രതിഷേധത്തിനു മുമ്പ് കപൂറിനെ വീട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവ്രസ്വഭാവമുള്ള ചിത്രം കൈവശംവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന സംശയത്തിലാണ് 54കാരനെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഹലാല്‍ മാംസം വില്‍ക്കാത്തതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും ഭീഷണിയും ഉപദ്രവവും നേരിടേണ്ടിവന്നതായി കപൂര്‍ ആരോപിച്ചു. വിവാദം വ്യാപാരത്തെ സാമ്പത്തികമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. നടന്‍ ജോണ്‍ ക്ലീസ് റെസ്റ്ററന്റിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window