Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Nov 2026
 
 
UK Special
  Add your Comment comment
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണികള്‍ വ്യാപിക്കുന്നു; യൂറോപ്പില്‍ ആരോഗ്യഭീഷണി ശക്തമെന്ന് മുന്നറിയിപ്പ്
reporter

യൂറോപ്പില്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ വ്യാപനം വര്‍ധിക്കുന്നതായി യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി). ചികിത്സയ്ക്കുള്ള മരുന്നുകളുടെ ഫലപ്രാപ്തി സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് യൂറോപ്യന്‍ ആന്റിബയോട്ടിക് ബോധവത്കരണ ദിനമായ നവംബര്‍ 18ന് ഏജന്‍സി ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയനില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണികള്‍ മൂലമുള്ള അണുബാധകള്‍ കാരണം പ്രതിവര്‍ഷം 35,000ത്തിലധികം പേര്‍ മരിക്കുന്നതായാണ് കണക്ക്. ആശുപത്രികളില്‍നിന്ന് പകരുന്ന അണുബാധകളില്‍ കണ്ടെത്തുന്ന സൂക്ഷ്മജീവികളില്‍ മൂന്നിലൊന്ന് പ്രധാന ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളാണെന്നും ഇസിഡിസി ചൂണ്ടിക്കാട്ടുന്നു.

കാര്‍ബപെനം വിഭാഗത്തിലെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന 'ക്ലെബ്‌സിയെല്ല ന്യൂമോണിയ' മൂലമുള്ള രക്തപ്രവാഹ അണുബാധകളുടെ നിരക്ക് 2019നെ അപേക്ഷിച്ച് 2025ല്‍ 72 ശതമാനം വര്‍ധിച്ചു. ഇത്തരം ബാക്ടീരിയകളുടെ ചില വകഭേദങ്ങള്‍ പുതുതായി വികസിപ്പിച്ച മരുന്നുകളെയും പ്രതിരോധിക്കുന്നത് ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

മൂന്നാം തലമുറ സെഫലോസ്‌പോറിന്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഇ.കോളി മൂലമുള്ള രക്തപ്രവാഹ അണുബാധകളുടെ നിരക്കിലും 16.4 ശതമാനം വര്‍ധനയുണ്ട്. അതേസമയം, എംആര്‍എസ്എ അണുബാധകളുടെ നിരക്ക് 2019നെക്കാള്‍ കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആശുപത്രികളിലെ അണുബാധനിയന്ത്രണം ശക്തമാക്കുക, ആന്റിബയോട്ടിക്കുകള്‍ ഉചിതമായി ഉപയോഗിക്കുക, പരിശോധനാ-നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. കൂടുതല്‍ ശക്തവും വേഗത്തിലുള്ളതുമായ നടപടികളില്ലെങ്കില്‍ 2030ലെ പ്രതിരോധലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രയാസമാകുമെന്നും ഇസിഡിസി മുന്നറിയിപ്പ് നല്‍കി

 
Other News in this category

 
 




 
Close Window