Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Nov 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പൗരത്വം ലഭിച്ചതായി ലളിത് മോദി; പ്രഖ്യാപനം ഓക്‌സ്ഫഡ് യൂണിയന്‍ പ്രസംഗത്തില്‍
reporter

ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വം നേടിയതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോദി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15നാണ് ഔദ്യോഗികമായി പൗരത്വം ലഭിച്ചതെന്നും ജീവിതത്തിലെ അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 14ന് ഓക്‌സ്ഫഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രഖ്യാപനം.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പൗരത്വം സ്വീകരിച്ചതെന്ന് ലളിത് മോദി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. വര്‍ഷങ്ങളായി യുകെയിലാണ് താമസിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും പാരമ്പര്യങ്ങളോടും ആദരവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതായും മോദി പറഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പൗരത്വം ലഭിച്ച വിവരം പരസ്യമാക്കിയത്.

ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെ 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. തുടര്‍ന്ന് യുകെയില്‍ താമസിച്ചുവരികയാണ്. സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അദ്ദേഹം ഇന്ത്യയില്‍ നേരിടുന്നുണ്ട്.

 
Other News in this category

 
 




 
Close Window