ലണ്ടന്‍: പിതാവിന്റെ ഏകദേശം 16 ലക്ഷം പൗണ്ടിന്റെ സ്വത്ത് പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് സഹോദരിമാര്‍ക്ക് അനുകൂലമായി ബ്രിട്ടിഷ് കോടതിയുടെ വിധി. ഐറാന്‍ ഗ്രോവര്‍ ജോണ്‍സ്, കിരണ്‍ കോട്ടറല്‍, കെല്ലി പുരി എന്നിവര്‍ സഹോദരന്‍ സോണി ഗ്രോവറിനെതിരെ നല്‍കിയ കേസിലാണ് തീരുമാനം. സ്വത്ത് നാലു മക്കള്‍ക്കും തുല്യമായി പങ്കിടണമെന്ന് ലണ്ടനിലെ മേയേഴ്സ് ആന്‍ഡ് സിറ്റി കോടതി നിര്‍ദേശിച്ചു.
ഇവരുടെ പിതാവ് ഹരി ഗ്രോവര്‍ 2024 സെപ്റ്റംബറില്‍ 85-ാം വയസ്സിലാണ് മരിച്ചത്. വില്‍പത്രം തയ്യാറാക്കിയിരുന്നില്ല. പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിങ്ങിലുള്ള വീട് ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ സ്വത്തുക്കളുടെ മൂല്യം ആദ്യം 8.65 ലക്ഷം പൗണ്ടായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ മൂന്നുലക്ഷം പൗണ്ടിന്റെ സമ്പാദ്യവും ഇന്ത്യയിലെ സുരക്ഷാ ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം പൗണ്ട് വരെ വിലമതിക്കുന്ന സ്വര്‍ണവും ആഭരണങ്ങളും സ്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സഹോദരിമാര്‍ ആവശ്യപ്പെട്ടു. moneycontrol.com
പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ സംയുക്ത ഉടമയായതിനാല്‍ പണം തനിക്കുള്ളതാണെന്നായിരുന്നു സോണിയുടെ വാദം. സ്വര്‍ണവും ആഭരണങ്ങളും പിതാവ് സമ്മാനിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഈ വാദങ്ങള്‍ ജഡ്ജി നിക്കോളാസ് പാര്‍ഫിറ്റ് തള്ളി. അക്കൗണ്ടിലെ പണം പിതാവിന്റെ സമ്പാദ്യമാണെന്നും സ്വര്‍ണം സോണിയെ ഏല്‍പ്പിച്ചതാണെന്നും സമ്മാനിച്ചതായി കണക്കാക്കാനാകില്ലെന്നും കോടതി വിലയിരുത്തി. moneycontrol.com
സഹോദരിമാരുടെ നിയമച്ചെലവിലേക്കായി 80,000 പൗണ്ട് നല്‍കാനും സോണിയോട് കോടതി ഉത്തരവിട്ടു. സ്വത്ത് കൈകാര്യം ചെയ്യുന്ന ചുമതലയില്‍നിന്ന് ഉടന്‍ നീക്കിയില്ലെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ആറുമാസത്തെ സമയം അനുവദിച്ചു. ഇതിനിടെ സ്വത്തുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി