Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
ആഫ്രിക്കയിലെ കിളിമഞ്ചാരോയുടെ നെറുകയില്‍ പാദമൂന്നിയ ആദ്യ യുകെ മലയാളിയായി ഗ്ലാസ്‌ഗോയിലെ അലീന ആന്റണി
reporter

ടാന്‍സാനിയ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്ന ആദ്യ യുകെ മലയാളിയായി ഗ്ലാസ്‌ഗോയിലെ അലീന ആന്റണി ചരിത്രം കുറിച്ചു. സ്‌കോട്ലന്‍ഡിലെ ഡന്‍ഡി യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് അലീന. ടാന്‍സാനിയയിലെ മൂന്ന് മാസത്തെ മെഡിക്കല്‍ പരിശീലനത്തിനായി ഡന്‍ഡി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളില്‍ ഒരാളായി അലീന പങ്കെടുത്തിരുന്നു.

അവിടുത്തെ ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ട് മനമുരുകിയ അലീനയും സുഹൃത്തുക്കളും അശരണരായ രോഗികള്‍ക്കുവേണ്ടി സാമ്പത്തിക സഹായം ശേഖരിക്കാനായി അതിസാഹസികമായ പര്‍വതാരോഹണ ദൗത്യത്തിന് തുനിഞ്ഞതായിരുന്നു. അലീനയുടെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന സംഘമാണ് ആദ്യം തയ്യാറായത്. പിന്നീട് 8 പേര്‍ ആയി ചുരുങ്ങിയ സംഘം, ദൗത്യം പൂര്‍ത്തിയാക്കിയത് വെറും 3 പേരാണ്.

5895 മീറ്റര്‍ ഉയരമുള്ള കിളിമഞ്ചാരോയുടെ കൊടുമുടിയിലെത്താന്‍ ആറ് ദിനരാത്രങ്ങള്‍ വേണ്ടതായിരുന്നെങ്കിലും അലീനയും സംഘവും വെറും നാല് ദിവസത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കി. -20°C വരെ താഴ്ന്ന അന്തരീക്ഷ ഊഷ്മാവും, ഓക്‌സിജന്റെ കുറവും ഉള്‍പ്പെടെ നിരവധി ദുര്‍ഘട സാഹചര്യങ്ങള്‍ ഇവര്‍ അതിജീവിച്ചു. ആവശ്യമായ പ്രതിരോധ മരുന്നുകളും പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളും മുന്‍കൂട്ടി ഒരുക്കിയിരുന്നു.

കലാകേന്ദ്രം ഗ്ലാസ്‌ഗോയുടെ പ്രഥമ പ്രസിഡന്റും ഗ്ലാസ്‌ഗോ മലയാളി കുടിയേറ്റ ചരിത്രത്തിന് തനതായ സംഭാവന നല്‍കിയ തൃശൂര്‍ ചാലക്കുടി സ്വദേശി ആന്റണി ജോസഫിന്റെയും സിനിയുടെയും ഇളയ മകളാണ് അലീന. സഹോദരന്‍ ആല്‍ബര്‍ട്ട് ആന്റണി സ്‌കോട്ലന്‍ഡ് ബോക്‌സിങ് ചാംപ്യനായും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വ്യക്തിയുമാണ്.

 
Other News in this category

 
 




 
Close Window