Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നാളെ സ്വാതന്ത്ര്യ ദിനാഘോഷം: നീതി നിഷേധിക്കപ്പെടരുത്; രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണം- രാഷ്ട്രപതി ദ്രൗപതി
Text By: UK Malayalam Pathram
ആധുനിക രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ പുരോഗമിക്കുമ്പോള്‍, വികസനത്തിന്റെ നേട്ടങ്ങള്‍ ഓരോ വ്യക്തിയിലും എത്തിച്ചേരണം, ആര്‍ക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. 2047ഓടെ ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത് 'വന്ദേമാതര'ത്തോടെ. ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മുന്നോടിയായി 'വന്ദേമാതരത്തിന്റെ' ആറ് സ്റ്റാന്‍സകളും പൂര്‍ണ്ണമായി ആലപിച്ചു. തുടര്‍ന്ന് ദേശീയഗാനവും ആലപിച്ചു. ആദ്യമായാണ് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശ ചടങ്ങിന്റെ രീതികളില്‍ ഇത്തരമൊരുമാറ്റം.
.
'വന്ദേമാതരത്തിന്' ദേശീയഗാനത്തിന് തുല്യമായ നിയമപരമായ സംരക്ഷണം നല്‍കിക്കൊണ്ടുള്ള 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സല്‍റ്റ്‌സ് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്‍, 2026'-ല്‍ രാഷ്ട്രപതി ഒപ്പുവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മാറ്റം വന്നിരിക്കുന്നത്. ദേശീയഗാനം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുന്നതോ തടയുന്നതോ പുതിയ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
 
Other News in this category

 
 




 
Close Window