Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉത്തരാഖണ്ഡിലെ ചാമോലിയില്‍ തുരങ്കം തകര്‍ന്നു: നിരവധി തൊഴിലാളികള്‍തുരങ്കത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ഉത്തരാഖണ്ഡ് ചാമോലിയില്‍ മായാപൂരിലെ (പിപാല്‍ക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടര്‍ന്ന് തൊഴിലാളികളടക്കം കുടുങ്ങി. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. അവശിഷ്ടങ്ങളും വെള്ളവും തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 18 മുതല്‍ 19 വരെ തൊഴിലാളികള്‍ ഉള്ളിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവം നടന്ന ഉടന്‍ തന്നെ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുവരെ 16 തൊഴിലാളികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും, തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window