Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
Teens Corner
  Add your Comment comment
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ മൂന്നിന് ലിവര്‍പൂളില്‍
Text By: Anil Hari
യുകെ മലയാളികളുടെ കലാപ്രതിഭകള്‍ക്ക് മാറ്റുരയ്ക്കാന്‍ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ മൂന്നിന് ശനിയാഴ്ച ലിവര്‍പൂളില്‍ നടക്കും. കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നാളെ ബുധന്‍ (9/9/26) മുതല്‍ ആരംഭിക്കും.


യുകെയിലെ ഓണാഘോഷങ്ങളുടെ ആവേശം മായുംമുമ്പേ, മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ കലാമേളകള്‍ക്ക് തിരിതെളിയുകയാണ്. യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ വിവിധ റീജിയണുകളില്‍ നടക്കുന്ന കലാമേളകളുടെ ഭാഗമായാണ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള അരങ്ങേറുന്നത്.


യുകെ മലയാളികളുടെ കലാഭിരുചിയും സര്‍ഗവൈഭവവും മാറ്റുരയ്ക്കുന്ന പ്രധാന വേദികളിലൊന്നാണ് യുക്മ കലാമേള. ഓരോ വര്‍ഷവും മത്സരാര്‍ത്ഥികളുടെ വര്‍ധിച്ചുവരുന്ന പ്രാതിനിധ്യവും കാണികളുടെ സജീവ പങ്കാളിത്തവും കലാമേളയെ ശ്രദ്ധേയമാക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള കലാപ്രതിഭകള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കുന്ന കലാമേള നോര്‍ത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ പ്രധാന സാംസ്‌കാരിക സംഗമം കൂടിയാണ്..ലിവര്‍പൂളിലാണ് ഇത്തവണത്തെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് വേദിയാകുന്നത്. റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുക്കും.


യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ നിയമാവലിയും മത്സര ഇനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും അംഗ അസോസിയേഷനുകളില്‍നിന്ന് ലഭ്യമാകും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ അംഗത്വമുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.


മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ അതത് അംഗ അസോസിയേഷന്‍ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.


റീജിയണല്‍ കലാമേളയില്‍ മികവ് തെളിയിച്ച് വിജയികളാകുന്നവര്‍ക്ക് തുടര്‍ന്ന് നടക്കുന്ന യുക്മ ദേശീയ കലാമേളയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും.


കലയും സംഗീതവും നൃത്തവും മലയാളിത്തത്തിന്റെ ആവേശവും ഒത്തുചേരുന്ന ഒരു പകല്‍ മുഴുവന്‍ നീളുന്ന കലാവിരുന്നിനാണ് ഒക്ടോബര്‍ 3ന് ലിവര്‍പൂള്‍ സാക്ഷിയാകുന്നത്. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്ക് വേദിയാകുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം

BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN, WEST DERBY, LIVERPOOL, L12 9HJ

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക

കലാമേള കോ ഓര്‍ഡിനേറ്റര്‍ - രാജീവ് - 07578222752

പ്രസിഡന്റ്: ഷാജി തോമസ് വരാക്കുടി - 07727 604242

സെക്രട്ടറി: സനോജ് വര്‍ഗീസ് - 07411 300076

ട്രഷറര്‍: ഷാരോണ്‍ ജോസഫ് - 07901 603309

നാഷണല്‍ കമ്മിറ്റി അംഗം: ബിജു പീറ്റര്‍ - 07970944925

email : uukmanwrc@gmail.com
 
Other News in this category

 
 




 
Close Window