Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
Teens Corner
  Add your Comment comment
ട്രെയിനില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത സ്ത്രീയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍
Text By: UK Malayalam Pathram
നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍ വെച്ച് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത സ്ത്രീയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവിനെയാണ് (47) ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു നിന്നു നിസാമുദ്ദീനിലേക്കു പോയ ട്രെയിനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയായിരുന്നു സംഭവം.
കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ സീറ്റിനായി തൃശൂരിനും വള്ളത്തോള്‍ നഗറിനുമിടയില്‍ വെച്ച് ടിടിഇയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനു സീറ്റ് നല്‍കിയ ശേഷം യുവതിക്ക് ഒഴിവുണ്ടായിരുന്ന മറ്റൊരു സീറ്റ് കാണിച്ചു കൊടുക്കാനായി കൊണ്ടുപോകുന്നതിനിടെ ഇയാള്‍ അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി ഉടന്‍ തന്നെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിനെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയയുടന്‍ പൊലീസ് ഇയാളെ പിടികൂടി.
തുടര്‍ന്ന് നടത്തിയ പൊലീസിന്റെ പരിശോധനയില്‍ പ്രതി മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 
Other News in this category

 
 




 
Close Window