|
ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്നിലധികം അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്താണ് ആക്രമണമുണ്ടായത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധവിമാനങ്ങളിലൊന്നായ എട്ട് എഫ്-15 (F-15) വിമാനങ്ങള്‍ക്ക് നിസ്സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഇവ പിന്നീട് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയെന്നാ് റിപ്പോര്‍ട്ട്.
'വാര്‍ഥോഗ്' എന്നറിയപ്പെടുന്ന ഒരു എ-10 തണ്ടര്‍ബോള്‍ട്ട് വിമാനത്തിന് ആക്രമണത്തില്‍ തകരാര്‍ സംഭവിക്കുകയും ഇതിന്റെ ഒരു ചിറക് തകരുകയും ചെയ്തതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങളില്‍ അമേരിക്കന്‍ ഭാഗത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. |