Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
Teens Corner
  Add your Comment comment
സ്ട്രാറ്റ്ഫോഡ് അപ്പോണ്‍ ഏവണില്‍ സ്ട്രാറ്റ്ഫോഡ് അപ്പോണ്‍ ഏവണ്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
Text By: UK Malayalam Pathram
ഷേക്സ്പിയറിന്റെ ജന്മനാടായ സ്ട്രാറ്റ്ഫോഡ് അപ്പോണ്‍ ഏവണില്‍ സ്ട്രാറ്റ്ഫോഡ് അപ്പോണ്‍ ഏവണ്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച ലഡിംഗ്ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 5:00 മണി വരെയാണ് ആഘോഷ പരിപാടികള്‍ നടന്നത്. സ്ട്രാറ്റ്ഫോഡ് അപ്പോണ്‍ ഏവണ്‍ എം.പി മഷുവേല പെര്‍ത്തെഗെല്ല ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

രാവിലെ 10:00 മണിക്ക് രജിസ്ട്രേഷനും അത്തപ്പൂക്കള മത്സരത്തോടും കൂടിയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാവേലിമന്നനെ എതിരേല്‍ക്കലും ഈസ എലിസബത്ത് ജോസിന്റെ സ്വാഗത പ്രസംഗവും നടന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം ജോബിന്‍ സെബാസ്റ്റ്യന്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് തിരുവാതിര, കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സ്, മറ്റ് സാംസ്‌കാരിക സംഗീത പരിപാടികള്‍ എല്ലാം അരങ്ങേറി. ഉച്ചയ്ക്ക് 12:30-ന് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും തുടര്‍ന്ന് വടംവലി, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള വിവിധ ഓണക്കളികളും വിനോദ പരിപാടികളും ആവേശമായി.

സംഘടനയ്ക്ക് ആദ്യ നേതൃത്വത്തേയും തെരഞ്ഞെടുത്തു. ജോബിന്‍ സെബാസ്റ്റിയന്‍ പ്രസിഡന്റും ജെയിംസ് മാത്യു സെക്രട്ടറിയുമായി ട്രഷററും എക്സിക്യൂട്ടീവ് അംഗങ്ങളും എല്ലാമായി മികച്ച നേതൃത്വമാണ് ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി പ്രദേശത്തുള്ള മലയാളികളെ എല്ലാം ചേര്‍ത്തുപിടിച്ച് ഒരു സംഘടന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയായിരുന്നു.

കമ്മറ്റി അംഗങ്ങളുടെ പേര് ചുവടെ:

President - Dr jobin Sebastian

Secretary - james mathew

Treasurer -Aswanth suresh

Media co ordinators

Josofine john

Executive members

Jose Babu

Amal us

Syam kumar

Divin deepak

Libin Joseph

Nisha

Nishanth
 
Other News in this category

 
 




 
Close Window