Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ വിനായക ചതുര്‍ത്ഥി 2026 മഹോത്സവം
Text By: UK Malayalam Pathram
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ വിനായക ചതുര്‍ത്ഥി 2026 മഹോത്സവം മറ്റന്നാള്‍ തിങ്കളാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തുന്നു. റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ വിവിധ പൂജകളും ഹോമങ്ങളും നടക്കും. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സൂര്യകാലടി മഹാ ഗണപതി ഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.


വിഘ്നങ്ങള്‍ അകറ്റി ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനായി വിശേഷാല്‍ പൂജകള്‍ നടത്തപ്പെടും. പ്രത്യേക കലശപൂജയും മുരുക പ്രതിഷ്ഠയും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. സൂര്യകാലടി മനയിലെ തന്ത്രി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഭക്തജനങ്ങള്‍ക്ക് പുണ്യകര്‍മങ്ങളില്‍ പങ്കെടുത്ത് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അന്നദാനത്തിനും അഷ്ടദ്രവ്യ ഗണപതി ഹോമത്തിനും സ്പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നതാണ്.

സ്ഥലത്തിന്റെ വിലാസം

കെന്റ് അയ്യപ്പ ക്ഷേത്രം, 1 Northgate, Rochester, Kent, ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795575065
 
Other News in this category

 
 




 
Close Window