|
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയായ 'സാഹിത്യയാത്ര' ഈമാസം 12ന് രാവിലെ 10 മണിക്ക് നടക്കും. ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് സാഹിത്യ യാത്രക്ക് നേതൃത്വം നല്‍കും. സാഹിത്യവും ചരിത്രവും സംസ്‌കാരവും ഇഴചേര്‍ന്ന അനുഭവമായി ഒരുക്കുന്ന പരിപാടിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് ഡിക്കന്‍സന്‍ മ്യൂസിയത്തിലേക്ക് സംഘം കാല്‍നടയായി യാത്ര നടത്തും.
ലണ്ടന്റെ സാഹിത്യചരിത്രവുമായി അടുത്ത ബന്ധമുള്ള പ്രധാന കേന്ദ്രങ്ങളെ നേരില്‍ പരിചയപ്പെടുന്നതിനും സാഹിത്യ-സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനുമുള്ള അവസരമായിരിക്കും 'സാഹിത്യയാത്ര'. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ ജീവിതവും കൃതികളുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ഡിക്കന്‍സന്‍ മ്യൂസിയം സന്ദര്‍ശനം പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്.
ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നടയാത്രയില്‍ സാഹിത്യവും ചരിത്രവും ലണ്ടന്‍ നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവും സംബന്ധിച്ച സംവാദങ്ങളും അനുഭവങ്ങളും പങ്കുവെക്കും. മലയാള ഭാഷയെയും സാഹിത്യത്തെയും പ്രവാസി സമൂഹത്തില്‍ കൂടുതല്‍ സജീവമാക്കുന്നതിനൊപ്പം വിവിധ സാഹിത്യ-സാംസ്‌കാരിക പാരമ്പര്യങ്ങളെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലണ്ടനിലെ മലയാളി സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാഹിത്യപ്രേമികളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന 'സാഹിത്യയാത്ര' വ്യത്യസ്തമായൊരു സാഹിത്യാനുഭവമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജേഷ് നാലാഞ്ചിറ- 07909470639 |