Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
Teens Corner
  Add your Comment comment
സ്റ്റീഫന്‍ ദേവസി യുകെയില്‍ എത്തുന്നു: ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെ സംഘടിപ്പിക്കുന്ന വാര്‍ഷിക കുടുംബ സംഗമം വാഴ്വ് 2026 ല്‍ പങ്കെടുക്കും
Text By: UK Malayalam Pathram
ഇന്ത്യയിലെ തന്നെ പ്രഗല്‍ഭനായ കീബോര്‍ഡിസ്റ്റും, സംഗീതസംവിധായകനുമായ സ്റ്റീഫന്‍ ദേവസി ക്നാനായ കാത്തലിക് മിഷന്‍സ് യുകെ സംഘടിപ്പിക്കുന്ന വാര്‍ഷിക കുടുംബ സംഗമം വാഴ്വ് 2026 ല്‍ പങ്കെടുക്കാനെത്തുന്നു. തന്റെ മാന്ത്രിക വിരല്‍ കൊണ്ട് സ്വരലയതാള വിസ്മയം തീര്‍ക്കുന്ന അതുല്യ പ്രതിഭ സ്റ്റീഫന്‍ ദേവസ്സി വേദിയില്‍, കലാസന്ധ്യ ഉല്‍ഘാടനം ചെയ്ത് കീബോര്‍ഡില്‍ പാട്ടിന്റെ പാലാഴിയൊരുക്കി സംഗീതത്തിന്റെ മായിക ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുമ്പോള്‍ വാഴ്വിന്റെ അരങ്ങില്‍ സംഗീത കലയുടെ നവവസന്തം പെയ്തിറങ്ങും.
ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ഉച്ചഭക്ഷണത്തിനും ശേഷം നടക്കുന്ന കലാവിരുന്നിന്റെ ഭാഗമായി വാഴ്വിന്റെ വേദിയിലേക്ക് പ്രശസ്ത കലാകാരനായ സ്റ്റീഫന്‍ ദേവസ്സി എത്തുന്നതിലൂടെ കൂടുതല്‍ യുവജനങ്ങള്‍ക്കും കലാസ്വാദകര്‍ക്കും ആസ്വാദ്യകരമായ അനുഭവമാകും ലഭ്യമാകുക. അറുപതിലേറെ രാജ്യങ്ങളില്‍ രണ്ടായിരത്തിലേറെ മ്യൂസിക്കല്‍ കോണ്‍സേര്‍ട്ടുകള്‍ നടത്തി തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയുടെ പ്രകടനം നേരില്‍ ആസ്വദിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്താം.

കലാസ്നേഹികളായ ഒരുപറ്റം ക്നാനായ സഹോദരങ്ങളാണ് സ്റ്റീഫന്‍ ദേവസിയുടെ ഈ പ്രോഗ്രാം പൂര്‍ണ്ണമായും സൗജന്യമായി വാഴ്വിന് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. വാഴ്വിന്റെ കലാസന്ധ്യ ക്നാനായ സിംഫണി മേളവും 15 മിഷനുകളില്‍ നിന്നും അവതരിപ്പിക്കപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട മികച്ച കലാ പരിപാടികളും ചേരുമ്പോള്‍ ഇക്കുറി വാഴ്വ് ഭക്തിനിര്‍ഭരവും ആനന്ദദായകവുമായ അവിസ്മരണീയ ദിനമാകും.


സെപ്റ്റംബര്‍ 26ാം തീയതി ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എല്ലാ ക്നാനായ കത്തോലിക്കാ കുടുംബങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window