Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
Teens Corner
  Add your Comment comment
കേരളൈറ്റ് കമ്മ്യൂണിറ്റി ഓഫ് ബര്‍ട്ടണ്‍ അപ്പോണ്‍ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ 'മെഗാ ഓണം 2026' ആഘോഷം സംഘടിപ്പിച്ചു
Text By: UK Malayalam Pathram
ബര്‍ട്ടണ്‍ അപോണ്‍ ട്രെന്റിലെ മലയാളി കൂട്ടായ്മയായ കേരളൈറ്റ് കമ്മ്യൂണിറ്റി ഓഫ് ബര്‍ട്ടണ്‍ അപ്പോണ്‍ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ ഗ്രിസ്ലി ഓള്‍ഡ് ഹോള്‍, സ്വാഡ്‌ലിന്‍കോട്ട് വെച്ച് 'മെഗാ ഓണം 2026' ആഘോഷം സംഘടിപ്പിച്ചു. പാരമ്പര്യവും സാംസ്‌കാരിക തനിമയും ഒരുപോലെ സംഗമിച്ച ചടങ്ങില്‍ നിരവധി മലയാളി കുടുംബങ്ങള്‍ പങ്കെടുത്തു.


ബര്‍ട്ടണ്‍ മേയര്‍ കൗണ്‍സിലര്‍ മോണിക്ക ഹോള്‍ട്ടന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും പ്രാദേശിക മേഖലയിലെ സജീവ പങ്കാളിത്തത്തെയും മേയര്‍ പ്രശംസിച്ചു. തുടര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി.


ബര്‍ട്ടണ്‍ ബീറ്റ്സിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം ആഘോഷങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. മാവേലിയുടെ ആഗമനം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ആവേശം തീര്‍ത്തു. മനോഹരമായ അത്തപ്പൂക്കളവും പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ആഘോഷങ്ങളുടെ തിളക്കം കൂട്ടി. തുടര്‍ന്ന് നടന്ന തിരുവാതിര, സംഗീത പരിപാടികള്‍ക്കും ആവേശകരമായ വടംവലി മത്സരത്തിനും വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.

ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ സന്നദ്ധപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് ജിജി കുര്യന്‍, സെക്രട്ടറി മെര്‍ലിന്‍ മാര്‍ട്ടിന്‍, ട്രഷറര്‍ ജോയ്സ് സ്റ്റീഫന്‍ എന്നിവര്‍ നന്ദി അറിയിച്ചു. ഓണാഘോഷത്തിന് ശേഷം കേരളപ്പിറവി, ക്രിസ്മസ് എന്നീ വരാനിരിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ തയ്യാറെടുപ്പിലാണ് കെ.സി.ബി.ഒ.ടി ഇപ്പോള്‍.
 
Other News in this category

 
 




 
Close Window