Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
Teens Corner
  Add your Comment comment
മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാമിന്റെ ഓണാഘോഷവും പത്താം വാര്‍ഷികാഘോഷവും ചെല്‍ട്ടന്‍ഹാമിലെ പെയ്റ്റ്സ് ഗ്രാമര്‍ സ്‌കൂളില്‍ സെപ്റ്റംബര്‍ 20ന്
Text By: UK Malayalam Pathram
മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാമിന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും സംഘടനയുടെ പത്താം വാര്‍ഷികാഘോഷവും സംയുക്തമായി സെപ്റ്റംബര്‍ 20ന് വിപുലമായ പരിപാടികളോടെ നടക്കും. ചെല്‍ട്ടന്‍ഹാമിലെ പെയ്റ്റ്സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് ആഘോഷത്തിന് വേദിയാകുന്നത്. പരിപാടികള്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.

കേരളത്തിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. തിരുവാതിര, വടംവലി, സ്‌കിറ്റ്, ഗാനമേള തുടങ്ങി നിരവധി കലാ-വിനോദ പരിപാടികള്‍ എംഎസി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

എഐസിയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേക ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത കലാകാരന്‍ സാജു കൊടിയന്‍, കലാഭവന്‍ ജോസിയുടെ നേതൃത്വത്തിലുള്ള സംഘം എന്നിവരുടെ ഏകോപനത്തില്‍ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടിയായ 'ONAI 2026' ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും.


ചെല്‍ട്ടന്‍ഹാമിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്‌കാരിക പാരമ്പര്യവും ആഘോഷിക്കുന്നതിനൊപ്പം, പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഓണത്തിന്റെ നിറവും സംസ്‌കാരവും കലാരൂപങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.


എംഎസി പ്രസിഡന്റ്- ജോജി കുര്യന്‍ സെക്രട്ടറി- നിക്സണ്‍ പൈലത്ത്, ട്രഷറര്‍-ബെന്‍സണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടിയുടെ ഒരുക്കങ്ങള്‍ ഏകോപിപ്പിച്ചുവരുന്നു. ചെല്‍ട്ടന്‍ഹാമിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും ആഘോഷത്തിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.


സെപ്റ്റംബര്‍ 20ന് രാവിലെ 10 മണി മുതല്‍ പേയ്റ്റ്സ് ഗ്രാമര്‍ സ്‌കൂള്‍ ചെല്‍റ്റ്നാമില്‍ നടക്കുന്ന ഈ ആഘോഷം എംഎസിയുടെ പത്തുവര്‍ഷത്തെ കൂട്ടായ യാത്രയുടെ ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറയിലേക്കുള്ള സാംസ്‌കാരിക പാരമ്പര്യത്തിന്റെ കൈമാറ്റവും ഒരേ വേദിയില്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രത്യേക അവസരമാകും.
 
Other News in this category

 
 




 
Close Window