Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇസ്ലാമിക തത്വങ്ങള്‍ മുറുകെപ്പിടിക്കണം ശൈഖ് അബ്ദുല്ല
reporter

മനാമ: പ്രവാചകന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മതകാര്യ ഡയറക്ടറേറ്റിന്റെയും നീതിന്യായ, ഇസ്ലാമിക മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ അഹ്മദ് അല്‍ഫാതഹ് ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുത്തു. സുപ്രീം ഇസ്ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു ചടങ്ങ്. പ്രവാചകന്റെ ജനനം മുഴു ലോകത്തിനും വഴിത്തിരിവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോക മുസ്ലിംകള്‍ പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും സഹിഷ്ണുതയും മുറുകെപ്പിടിക്കാന്‍ തയ്യാറാകണം. ഇസ്ലാമിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന രക്ത ചൊരിച്ചിലുകള്‍ ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. മുഹമ്മദ് അല്‍ജനബി, ശൈഖ് മുഹ്‌സിന്‍ അല്‍അസ്ഫൂര്‍ എന്നിവരും സംസാരിച്ചു.

 
Other News in this category

 
 




 
Close Window