Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
അര്‍ദിയയില്‍ ഗോഡൗണുകളില്‍ മുനിസിപ്പല്‍ റെയ്ഡ്; കേടായ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി
Reporter

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പല്‍ ഭക്ഷ്യപരിശോധക വിഭാഗം നടത്തിയ റെയ്ഡില്‍ കേടായതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷ്യവസ്തുക്കളും മാംസമത്സ്യ ഖേരവും പിടികൂടി.

ഇന്നലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അര്‍ദിയയിലുള്ള ഗോഡൗണുകളിലും ഭക്ഷ്യസൂക്ഷിപ്പ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിവിധ രീതികളില്‍ നിയമലംഘനങ്ങള്‍ നടത്തിയ പത്തുപേര്‍ക്കെതിരെ കേസെടുത്തു. റെയ്ഡിനിടെ കേടുവന്നതായി കണ്ടെത്തിയ മാസം, കോഴി, മത്സ്യം എന്നിവയുടെ സാമ്പിളുകള്‍ രേഖരിച്ച അധികൃതര്‍ ഇവ സൂഷ്മ പരിശോധനക്കായി പ്രത്യേകം ലാബിലേക്ക് മാറ്റുമെന്ന് അറിയിച്ചു.

സമാനമായ രീതിയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട നിയമനിബന്ധനകള്‍ പാലിക്കാത്തതിനും ശുചിത്വം ഉറപ്പുവരുത്താതിനും വേറെ എട്ടുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യനിവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തില്‍ ഗുണമേന്മ കുറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കപ്പെടുന്നത് കണ്ടെത്താന്‍ രാജ്യവ്യാപകമായ പരിശോധന തുടരുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ ആസിമി മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window