Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഉംറ സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് കുടുംബത്തിലെ അഞ്ച് ബഹ്‌റൈന്‍ സ്വദേശികള്‍ മരിച്ചു
Reporter

മനാമ: സൗദിയില്‍ ഉംറ നിര്‍വഹിക്കാന്‍ പോയ ബഹ്‌റൈനി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അഞ്ചു പേര്‍ മരിച്ചു. പരിക്കേറ്റ നാലു പേര്‍ കിങ് ഫഹദ് ആശുപത്രിയിലാണുള്ളത്. മക്കയില്‍നിന്ന് മദീനയിലേക്കുള്ള വഴിയിലാണ് കുടുംബം സഞ്ചരിച്ച ജി.എം.സി കാര്‍ അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. മരിച്ച അഞ്ചു പേരുടെയും മൃതദേഹം മദീനയില്‍ ഖബറടക്കും. സാലിഹ അഹ്മദ് ഹുസൈന്‍, പേരമക്കളായ അഹ്മദ് ജവാദ് ഇബ്രാഹിം, മുഹമ്മദ് ജവാദ് ഇബ്രാഹിം, ഫാത്തിമ ഹുസൈന്‍ ഇബ്രാഹിം എന്നിവരും മരുമകളായ റുഖിയ മഹ്ദി അഹ്മദുമാണ് മരിച്ചത്. സൗദിയില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് ബഹ്‌റൈന്‍ സ്വദേശികള്‍ മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദുരന്തമുണ്ടായിരിക്കുന്നത്.

 
Other News in this category

 
 




 
Close Window