Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മൂടല്‍മഞ്ഞിനെത്തുടര്‍ന്നു യുഎഇയില്‍ വാഹനാപകട പരമ്പര
reporter

 ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞില്‍ നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായിയില്‍ 71 അപകടങ്ങളുണ്ടായപ്പോള്‍, ഷാര്‍ജയില്‍ 63 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. 12 വിമാനങ്ങള്‍ തിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ വൈകി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, പശ്ചിമ മേഖല, അബൂദബി, അല്‍ഐന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുണ്ടായത്. ഇതേത്തേുടര്‍ന്ന് ദൂരക്കാഴ്ച മങ്ങിയതിനാല്‍ ദുബായ് ശൈഖ് സായിദ് റോഡിലും മറ്റും വാഹനങ്ങള്‍ വളരെ പതുക്കെയാണ് നീങ്ങിയത്. എന്നാല്‍, പല പ്രദേശങ്ങളിലും നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ദുബായ് പൊലീസ് ട്രാഫിക് വിഭാഗത്തിലെ കാള്‍ സെന്ററില്‍ 806 ഫോണ്‍ കോളുകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളിലേക്ക് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘങ്ങളെ അയച്ചു. അതേസമയം, ദുബായിയിലെ അപകടങ്ങളില്‍ പരിക്കേറ്റവരെ സംബന്ധിച്ച് പൊലീസില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടില

 
Other News in this category

 
 




 
Close Window