Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വിസ സ്‌ക്രീനിങിന് പോകാന്‍ സൗജന്യ ബസ്
Reporter

അബൂദബി: അല്‍ ഖുവ, അല്‍ വഗാന്‍ പ്രദേശത്തുള്ളവര്‍ക്ക് അല്‍ഐനിലെ രോഗ പ്രതിരോധപരിശോധനാ കേന്ദ്രത്തില്‍ വിസാ സ്‌ക്രീനിങ് സേവനങ്ങള്‍ക്കായി പോകാന്‍ സൗജന്യ ബസ് സര്‍വീസ്. അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ ഭാഗമായ ആംബുലേറ്ററി ഹെല്‍ത്ത് കെയര്‍ സര്‍വീസസ് (എ.എച്ച്.എസ്) ആണ് സൗജന്യ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നത്.

അല്‍ ഖുവയിലെ എ.എച്ച്.എസ് ആരോഗ്യപരിപാലന കേന്ദ്രത്തില്‍ നിന്ന് രാവിലെ 7.15നും അല്‍ വഗാനിലെ കേന്ദ്രത്തില്‍ നിന്ന് രാവിലെ എട്ടിനുമാണ് സര്‍വീസ്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞ മൂന്ന് വരെയാണ് വിസാ സ്‌ക്രീനിങ് സേവനമുള്ളതെന്ന് എ.എച്ച്.എസിലെ രോഗ പ്രതിരോധപരിശോധനാ കേന്ദ്ര വിഭാഗം ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് ഹവാസ് അല്‍ സദീദ് പറഞ്ഞു.

വിദേശികള്‍ റസിഡന്‍സ് വിസാ നടപടികളുടെ ഭാഗമായി സാംക്രമിക രോഗ പരിശോധന നടത്താന്‍ ബാധ്യസ്ഥരാണ്. വനിതാ സ്വകാര്യ െ്രെഡവര്‍മാരും വീട്ടുവേലക്കാരികളും 350 ദിര്‍ഹം, മറ്റു സ്വകാര്യ െ്രെഡവര്‍മാര്‍, നഴ്‌സറി ജോലിക്കാര്‍, ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍, വീട്ടുവേലക്കാര്‍, ലോണ്‍ട്രി തൊഴിലാളികള്‍, ഹെയര്‍ഡ്രസ്സര്‍മാര്‍, ബാര്‍ബര്‍മാര്‍, ജിം ജീവനക്കാര്‍ എന്നിവര്‍ 300 ദിര്‍ഹം, മറ്റു വിഭാഗങ്ങളിലുള്ളവര്‍ 250 ദിര്‍ഹം എന്നിങ്ങനെയാണ് വിസാ സ്‌ക്രീനിങ് സേവനങ്ങള്‍ക്കായി ഫീസ് അടക്കേണ്ടത്.

 
Other News in this category

 
 




 
Close Window