Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മനാമയില്‍ ടെക്സ്റ്റയില്‍സിന് തീപിടിച്ചു; വന്‍ നാശനഷ്ടം
Reporter

മനാമ: മനാമ ലാസ്റ്റ് ചാന്‍സിന് സമീപം ടെക്സ്റ്റയില്‍സിലുണ്ടായ തീപിടിത്തത്തില്‍ ആയിരക്കണക്കിന് ദിനാറിന്റെ തുണിത്തരങ്ങള്‍ കത്തിനശിച്ചു. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ദിവ്യ ടെക്സ്റ്റയില്‍സിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. രണ്ട് മണിയോടെ ഷോപ്പ് അടച്ച് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയ സമയമായിരുന്നു. പരിസരത്തുണ്ടായിരുന്ന ടാക്‌സി െ്രെഡവര്‍മാര്‍ വിവരം അറിയിച്ചതനുസരിച്ച് നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് തീയണച്ചതിനാല്‍ തൊട്ടു മുകളിലെ ഫ്‌ളാറ്റുകളിലേക്കും ഷോപ്പുകളിലേക്കും തീ വ്യാപിച്ചില്ല. ഷോപ്പിന് മുകളിലത്തെ നിലകളില്‍ താമസിച്ചിരുന്നവരെ ഉടനെ വിവരം അറിയിക്കുകയും പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജീവനക്കാര്‍ ഭക്ഷണ സമയം കഴിഞ്ഞ് നാലു മണിക്ക് ഷോപ്പിലേക്ക് വന്നപ്പോഴാണ് തീപിടിത്തമുണ്ടായത് അറിയുന്നു. സംഭവം അറിഞ്ഞ് യു.പി സ്വദേശിയായ ഷോപ്പ് ഉടമയും സ്ഥലത്ത് എത്തി.

ഉച്ചക്ക് രണ്ട് മണിയോടെയാണ് ഷോപ്പടച്ച് ജീവനക്കാര്‍ ഭക്ഷണത്തിനായി പോയത്. ഈ സമയത്ത് മെയിന്‍ സ്വിച്ച് ഓഫാക്കിയിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ടെക്സ്റ്റയില്‍സിന്റെ കൗണ്ടറിന് സമീപം പുറത്തേക്ക് തള്ളിനില്‍ക്കുന്ന വസ്ത്രങ്ങള്‍ അടക്കിവെച്ച പെട്ടിയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ചെറിയ ശബ്ദം കേട്ടാണ് തൊട്ടടുത്ത കടയിലുള്ളവരും െ്രെഡവര്‍മാരും സംഭവം അറിയുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ പെട്ടിക്ക് സമീപത്തുനിന്ന് പുക ഉയരുന്നതും ടെക്സ്റ്റയില്‍സിന്റെ ബോര്‍ഡിലേക്കും തീ പടര്‍ന്നു. വിവരം അറിഞ്ഞ് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് ഷട്ടറിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് അകത്തേക്ക് വെള്ളമടിക്കാന്‍ ആരംഭിച്ചത്. സംഭവം അറിഞ്ഞ് നിരവധി പേര്‍ അപ്പോഴേക്കും പരിസരത്ത് തടിച്ചുകൂടിയിരുന്നു. പ്രദേശത്ത് ഗതാഗതക്കുരുക്കുമുണ്ടായി.

വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍സിന് ഗുദൈബിയയിലും ഹമദ് ടൗണിലും ബ്രാഞ്ചുകളുണ്ട്. മനാമ ബ്രാഞ്ചില്‍ 15 ജീവനക്കാരാണുള്ളത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. വില കൂടിയ തുണിത്തരങ്ങളാണ് കത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. എല്ലാ ആഴ്ചയും ഇവിടെ പുതിയ സ്‌റ്റോക്ക് എത്താറുണ്ട്. പൊലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ എത്ര ദിനാറിന്റെ നഷ്ടമുണ്ടായെന്ന് അറിയാനാകൂ. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 
Other News in this category

 
 




 
Close Window