Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഉന്നത നിലവാരമുള്ള ഈന്തപ്പനകള്‍ വികസിപ്പിച്ചെടുത്തു
Reporter

 മസ്‌കത്ത്: ഒമാനിലെ ദിബ്ബയില്‍ ഉന്നത ഗുണനിലവാരമുള്ള ഈന്തപ്പനകള്‍ വികസിപ്പിച്ചെടുത്തു. മുസന്തം ഗവര്‍ണറേറ്റിലെ അലി ബിന്‍ അബ്ദുല്ല അല്‍ ശേഹിയാണ് വിവിധ തരം ഈന്തപ്പനകള്‍ വികസിപ്പിച്ചെടുത്തത്. ഇദ്ദേഹം അടുത്തിടെ വികസിപ്പിച്ച അസ്‌ജെല്‍ബാക്ക് വിവിധ വിലായത്തുകളില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. നേരത്തെ ഇദ്ദേഹം മെയ് മാസത്തില്‍ വിളവെടുക്കാന്‍ കഴിയുന്ന അജായിദ് എന്ന ഇനം ഈത്തപ്പന വികസിപ്പിച്ചെടുത്തിരുന്നു. 12 വര്‍ഷം മുമ്പാണ് അല്‍ ശേഹി ഈന്തപ്പന മേഖലയില്‍ ഗവേഷണം ആരംഭിച്ചത്. ബൈത്ത് കബാല്‍ എന്നപേരില്‍ അറിയപ്പെടുന്ന, മധുരവും പ്രത്യേക രുചിയുമുള്ള ഈന്തപ്പന മരമാണ് ഈ വര്‍ഷം അദ്ദേഹം വികസിപ്പിച്ചത്. മദീനയിലെ പ്രശസ്തമായ അജ്വ ഈത്തപ്പന കൃഷി ചെയ്യാനും പദ്ധതിയുണ്ട്.

 
Other News in this category

 
 




 
Close Window