Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഷാര്‍ജയില്‍നിന്ന് അബു മൂസ ദ്വീപിലേക്ക് മിനി കപ്പല്‍
Reporter

ഷാര്‍ജയില്‍നിന്ന് അബു മൂസ ദ്വീപിലേക്ക് പുതിയ മിനി കപ്പല്‍ ഏപ്രിലില്‍ സര്‍വീസ് തുടങ്ങും. നിലവില്‍ സര്‍വീസ് നടത്തുന്ന മിനി കപ്പലിനേക്കാള്‍ വേഗതയും അത്യാധുനിക സൗകര്യങ്ങളുമുള്ള കപ്പല്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടിരുന്നു.

പുതുതായി സര്‍വീസ് ആരംഭിക്കുന്ന കപ്പല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഷാര്‍ജയില്‍നിന്ന് അബു മൂസ ദ്വീപില്‍ എത്തും. മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ പോകാന്‍ ഇതിന് സാധിക്കും. അതേസമയം, ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മിനി കപ്പല്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ വരെ എടുക്കുന്നുണ്ട്. മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ ഓടാനുള്ള ശേഷിയാണ് ഇതിനുള്ളത്. 12 വര്‍ഷം പഴക്കമുള്ളതാണ് ഈ കപ്പല്‍.

അബു മൂസ ദ്വീപില്‍ താമസിക്കുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് കൂടുതല്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് യാത്രക്ക് പുതിയ കപ്പല്‍ ഏര്‍പ്പെടുത്തിയത്. 80 ലക്ഷം ദിര്‍ഹമാണ് ഇതിന് ചെലവ്.

ദ്വീപിലെ ജനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്താന്‍ ഷാര്‍ജ ഭരണാധികാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദ്വീപിലുള്ളവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

 
Other News in this category

 
 




 
Close Window