Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ അറബി ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കുന്നു; ലക്ഷം ദിര്‍ഹം വരെ പിഴ
Reporter

അബൂദബി: യു.എ.ഇയിലെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ അറബിയിലുള്ള ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കുന്നു. ഈമാസം 14 മുതല്‍ ഇത് നടപ്പിലാക്കുമെന്നാണ് സൂചന. നിയമം നിലവില്‍ വന്നാല്‍ ഇംഗ്‌ളീഷിലും അറബിയിലും ബില്‍ വിവരങ്ങള്‍ നല്‍കേണ്ടി വരുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു. പുതിയ നിബന്ധനകള്‍ ഉന്നതാധികാര സമിതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. എല്ലാ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും അറബി സംസാരിക്കുന്ന ജീവനക്കാരന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. പുതിയ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കണമെന്ന നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇംഗ്‌ളീഷിലുള്ള ഇന്‍വോയ്‌സ് മനസ്സിലാകുന്നില്ലെന്നും അറബി അറിയാവുന്ന സെയില്‍സ്മാന്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെന്നും ഉപഭോക്താക്കളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം പ്രത്യേക സമിതി രൂപവത്കരിച്ച് നിബന്ധനകള്‍ തയാറാക്കുകയായിരുന്നു. ഇത് ഉന്നതാധികാര സമിതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഈമാസം 14 മുതല്‍ തന്നെ ഇത് നടപ്പാക്കി തുടങ്ങും. അപ്പോള്‍ റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ പുതിയ ബില്ലിങ് യന്ത്രം സ്ഥാപിക്കുകയോ നിലവിലുള്ളത് നവീകരിക്കുകയോ വേണ്ടി വരും.

 
Other News in this category

 
 




 
Close Window