Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
എല്‍.കെ.സി.എ ക്രിസ്മസ് പ്രോഗ്രാമും ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന്
reporter
ലണ്ടന്‍ ക്‌നാനായ കാത്തലിക അസോസിയേഷന്റെ (എല്‍.കെ.സി.എ ) ക്രിസ്മസ് പ്രോഗ്രാം ഇന്ന് നടക്കും.യു.കെ.കെ.സി.എ യുടെ കീഴിലുളള ഏറ്റവും മികച്ച റീജിയനുള്ള അവര്‍ഡ് നേടിയ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ക്രിസ്മസ് പ്രോഗ്രാം. ലണ്ടന്‍ ചാപ്ലയന്‍സി തുടങ്ങിയ ശേഷമുള്ള ആദ്യ ക്രിസമസ് പ്രോഗ്രാം എന്ന നിലയിലും പ്രത്യേകതയുണ്ട്. കരോള്‍ഗാന മല്‍സരം, പൊതുയോഗം, ഭാരവാഹി തെരഞ്ഞെടുപ്പ്, കലാസന്ധ്യ എന്നിങ്ങനെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പത്തരക്ക് യോഗം എല്‍.കെ.സി.എ പ്രസിഡന്റ് മധു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യൂണിറ്റ അടിസ്ഥാനത്തില്‍ കരോള്‍ ഗാന മല്‍സരം. അതിന് ശേഷം പൊതുയോഗം. ഉച്ചകഴിഞ്ഞ് രണ്ടിന് ലണ്ടന്‍ ക്‌നാനായ ചാപ്ലയിന്‍ ഫാ. ബേബി കട്ടിയാങ്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം റെഡ്ഡിച്ച് കൂടാര യോഗം അവതരിപ്പിക്കുന്ന തൊമ്മന്റെ സ്വപ്നങ്ങള്‍ എന്ന നാടകം ഉണ്ടായിരിക്കും. തുടര്‍ന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം. തുടര്‍ന്ന് സമ്മാന ദാനം. ഏഴിന് അത്താഴ വിരുന്നോടെ പരിപാടി സമാപിക്കും.
വേദിയുടെ വിലാസം:Our Lady of Fatima Hall, Howard Way Harlow,CM20 2NS
 
Other News in this category

 
 




 
Close Window