Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡബ്ലുഎംസി ക്രിസ്തുമസ് പുതുവത്സരാഘോഷം 30ന്; സിനിമാ താരം ശങ്കര്‍ മുഖ്യാതിഥി
reporter

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു. സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ് ഷോയില്‍ സംഘനൃത്തങ്ങള്‍ , ഹാസ്യ സ്‌കിറ്റുകള്‍ , കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2017' വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. രണ്ടാമത് ണങഇ ടീരശമഹ ഞലുെീിശെയശഹശ്യേ അംമൃറ ഫാ. ജോര്‍ജ്ജ് തങ്കച്ചന് പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.

അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലുഎംസി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

ഡബ്ലു.എം.സി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സജേഷ് സുദര്‍ശനനാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റര്‍ . ഡബ്ള്യു.എം.സി സെക്രട്ടറി ബാബു ജോസഫ് കള്‍ച്ചറല്‍ കോഡിനേറ്ററാണ്.

 
Other News in this category

 
 




 
Close Window