Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ പേളിയും, അമിതയും ജിജോയും
സജീഷ് ടോം
ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 'രണ്ടാം റൗണ്ടിന്റെ പുതിയ എപ്പിസോഡ് സംപ്രേക്ഷണം ആരംഭിച്ചു. രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ അമിത ജനാര്‍ദ്ദനന്‍ എത്തുകയാണ്. ആദ്യ റൗണ്ടിലെ കടുത്ത മത്സരത്തിന്റെ ക്ഷീണമകറ്റാന്‍ ജോണ്‍സന്‍ മാഷിന്റെ അതിമനോഹരമായ 'ഗോപികേ നിന്‍വിരല്‍ തുമ്പുരുമ്മി വിതുമ്പി' എന്ന ഗാനമാണ് അമിത ആലപിക്കുന്നത്. 'കാറ്റത്തെകിളിക്കൂട്' എന്ന ഭരതന്‍ ചിത്രത്തിലെ ഈ ഗാനം രചിച്ചത് മലയാള തനത് നാടകകലയുടെ ആചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരാണ്. എസ് ജാനകി ആലപിച്ച ഈ ഗാനം, റെഡ്ഡിങ്ങില്‍ താമസിക്കുന്ന ഈ പാലക്കാട്ടുകാരിയുടെ ശബ്ദത്തില്‍ നമുക്ക് കേട്ടുനോക്കാം.

ആത്മാവിന്റെ ആഴങ്ങളില്‍ അനായാസമായി കടന്നു ചെല്ലുന്നവയാണ് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. ചന്ദനത്തോട് പനിനീര് കലരുന്നപോലെ ഇളയരാജയുടെ മാസ്മരിക സംഗീതം കൂടി അതിനോട് ഇഴനെയ്യുമ്പോള്‍ ആ ഗാനം എന്നും ഓര്‍മ്മച്ചെപ്പില്‍ ഒരു ഈണമായി ഉണര്‍ന്നുകൊണ്ടേയിരിക്കും. 'മൂന്നാംപക്കം' എന്ന ചിത്രത്തിലെ മനോഹരമായ 'ഉണരുമീ ഗാനം ഉരുകുമെന്നുള്ളം....... ഈ സ്‌നേഹ ലാളനം നീ നീന്തും സാഗരം' എന്ന ജി വേണുഗോപാലിന്റെ അതിമനോഹരമായ ഗാനം ആലപിക്കുന്നത് സ്‌ലോവില്‍ നിന്നുള്ള ജിജോ മത്തായി ആണ്. ആദ്യ റൗണ്ടിലെ ആലാപനത്തെക്കാള്‍ അതിശയകരമായ പുരോഗതിയോടെയാണ് ജിജോ ഈ റൗണ്ടില്‍ പാടുന്നത്.

യു കെ യിലെ ഗായകരെ പാടി തോല്‍പ്പിക്കുമെന്ന ആത്മവിശ്വാസത്തില്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളി പെരുമ്പള്ളില്‍ ആണ് 1970 80 കളിലെ ഹൃദ്യഗാനറൗണ്ടിന്റെ ഈ എപ്പിസോഡില്‍ അവസാനമായി പാടാനെത്തുന്ന ഗായിക. 1970 ല്‍ പുറത്തിറങ്ങിയ 'മൂടല്‍ മഞ്ഞു' എന്ന ചിത്രത്തിലെ 'ഉണരൂ വേഗം നീ സുമറാണി വന്നു നായകന്‍ പ്രേമത്തിന്‍ മുരളീ ഗായകന്‍' എന്ന സൂപ്പര്‍ ഹിറ്റ് എസ് ജാനകി ഗാനവുമായാണ് പേളി എത്തുന്നത്. ഭാസ്‌കരന്‍ മാഷ് എഴുതി, ഉഷ ഖന്ന ചിട്ടപ്പെടുത്തിയ ഈ ഗാനം അര നൂറ്റാണ്ടിനോടടുത്തിട്ടും ഭാവ തീവ്രതയോടെത്തന്നെ മലയാളിയുടെ ചുണ്ടുകളില്‍ ഇന്നും തത്തിക്കളിക്കുന്ന ഒന്നാണ്.

ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും uukmastarsinger3@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കാം.

പുതിയ എപ്പിസോഡിലെ ഗാനങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക.
 
Other News in this category

 
 




 
Close Window