Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
'വേണുഗീതം 2018'-മെഗാ ഷോ യുകെയില്‍ ;ഒപ്പം പ്രിയ താരങ്ങളും
reporter
യുകെയിലെ മലയാളികള്‍ മറ്റൊരു മെഗാ ഷോയെ കൂടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തിഅഞ്ചു സംവത്സരങ്ങള്‍ തികയ്ക്കുന്ന, മലയാളികള്‍ക്ക് ഒരു പിടി നല്ല ചലച്ചിത്ര ലളിത നാടക ഭക്തി ഗാനങ്ങള്‍ സമ്മാനിച്ച, മലയാളത്തിന്റെ സ്നേഹ ഗായകന്‍ ജി വേണുഗോപാല്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ' വേണുഗീതം 2018' മെയ് 25 മുതല്‍ 28 വരെ യുകെയിലുടനീളം നടത്തപ്പെടുന്നു.



മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ശനിയാഴ്‌ച്ച ലെസ്റ്റര്‍ അഥീന യിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലുമാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു.

ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്റ്) പാടും പാതിരി ഫാ:വില്‍സണ്‍ മേച്ചേരി (ഫ്ളവര്‍സ് TV ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു. മെയ് 25 ന് ഗ്ലാസ്ഗോയില്‍ ആരംഭിച്ചു 28 ന് ലണ്ടനില്‍ ഷോ അവസാനിക്കും.
 
Other News in this category

 
 




 
Close Window