Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
പ്രഥമ യുകെമരങ്ങാട്ടുപള്ളി സംഗമം ജൂണ്‍ 16 ന് ബേസിംഗ്‌സ്‌റ്റോക്കില്‍
reporter
പ്രഥമ യുകെമരങ്ങാട്ടുപള്ളി സംഗമം ജൂണ്‍ 16 ന് ബേസിംഗ്‌സ്‌റ്റോക്കില്‍ നടക്കും. കെംഷോട്ട് വില്ലേജ് ഹാളില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറുമണിവരെ എന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നാടിന്റെ സ്നേഹം പങ്കുവെക്കാനും, പിറന്ന നാടിന് ഉപകാരപ്രദങ്ങളായ എന്തെങ്കിലുമൊക്കെ ഈ സ്നേഹ കൂട്ടായ്മക്ക് ചെയ്യാനാവുമോ എന്ന് കൂടിയാലോചിക്കാനും ഒക്കെയുള്ള ഒരുവേദി എന്നനിലയിലാണ് യു.കെ.യിലെ മരങ്ങാട്ടുപള്ളിക്കാര്‍ ഈ സംഗമത്തെ കാണുന്നത്.


ധാരാളം കലാപരിപാടികളും നടത്തപ്പെടും.സംഗമത്തിന് മിഴിവ് ഏകാന്‍, യുകെയിലെ പ്രസിദ്ധമായ ഗാനമേളട്രൂപ്പ് സൗണ്ട് ഓഫ് ബേസിംഗ്‌സ്‌റ്റോക്ക് ആര്‍ട്ടിസ്റ്റിന്റെ ഗാനമേളയും ഉണ്ടായിരിയ്ക്കുന്നതാണ്. പരിപാടിയിലേക്ക് എല്ലാ മരങ്ങാട്ടുപള്ളിക്കാരും എത്തിചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.



പരിപാടിയെകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഡാന്റോ മേച്ചേരില്‍ , ഡോര്‍സെറ്റ് (07551192309), സജി തെക്കെയില്‍ , ബേസിംഗ്‌സ്‌റ്റോക്ക് (07703299899) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം :


Kempshott Village Hall, Pack Lane, Basingstoke - RG22 5HN
 
Other News in this category

 
 




 
Close Window