Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
അസോസിയേഷന്‍
  Add your Comment comment
യു ബി സി ഗ്ലാസ്‌ഗോയുടെ ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിനോദ് - ടോണി സഖ്യം ജേതാക്കള്‍
ജോ ഇഞ്ചനാട്ടില്‍
യു കെ യിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിനോദ് - ടോണി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മുപ്പതോളം ടീമുകളെ പിന്തള്ളിയാണ് യു ബി സി യുടെ വിനോദ്- ടോണി സഖ്യം ഒന്നാം സ്ഥാനം നേടിയത്. ഗ്ലാസ്ഗോയില്‍ നിന്നുള്ള സുനില്‍ - ശ്രീവാസ്തവ സഖ്യം രണ്ടാം സ്ഥാനവും യു ബി സിയുടെ തന്നെ ലിനു -ഷിബു സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അരുണ്‍ - കാലം സഖ്യത്തിനാണ് നാലാം സ്ഥാനം. മികച്ച ക്രൗഡ് പുള്ളര്‍ ടീമിനുള്ള ടീമിനുള്ള പുരസ്‌കാരം ഫാ ജിന്‍സണ്‍ - ജോര്‍ജ് മാണി സഖ്യം കരസ്ഥമാക്കി.

യു ബി സി ഗ്ലാസ്ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്‍ റിഗ് സ്പോര്‍ട്സ് സെന്ററില്‍ വച്ചായിരുന്നു മത്സരങ്ങള്‍ . ടീമുകളെ നാല് ഗ്രൂപ്പുകള്‍ ആയി തിരിച്ചായിരുന്നു
മത്സരങ്ങള്‍ .
ഒന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും , രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും നാലാം സമ്മാന 51 പൗണ്ടും ട്രോഫിയും ആയിരുന്നു.
 
Other News in this category

 
 




 
Close Window