Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
അസോസിയേഷന്‍
  Add your Comment comment
ശാസ്ത്ര പ്രചാരകന്‍ സി. രവിചന്ദ്രന്റെ പ്രഭാഷണ പരമ്പര യുകെയിലും അയര്‍ലണ്ടിലും മെയ് 14 മുതല്‍ 27
reporter
കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്‌ ജേതാവുമായ സി. രവിചന്ദ്രന്‍ പ്രഭാഷണ പരമ്പരയുമായി യു കെ യും അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു. മെയ് 14 മുതല്‍ 27 വരെയാണ് ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും വിവിധ നഗരങ്ങളില്‍ പ്രഭാഷണ പരമ്പര നടക്കുന്നത്.


വിശ്വാസവും അന്ധവിശ്വാസവും, യുക്തിയും യുക്തിരാഹിത്യവും, ശാസ്ത്രീയവും ശാസ്ത്ര വിരുദ്ധ ചിന്താഗതികളും യുക്തിഭദ്രമായി വിശകലനം ചെയ്യുന്നതില്‍ പ്രശസ്തമാണ് രവിചന്ദ്രന്റെ പ്രഭാഷണങ്ങള്‍ . ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് കടന്നുകൂടിയിട്ടുള്ള ജാതി മത പ്രീണനങ്ങള്‍ വളരെ ആഴത്തില്‍ വേര് പടര്‍ത്തുമ്പോള്‍ , അയര്‍ലണ്ടില്‍ വസിക്കുന്ന മലയാളികളുടെ ദൈനംദിന ജീവിത ചക്രവുമായി ഇഴചേര്‍ക്കുന്ന വാദമുഖങ്ങളാണ് ഈ പ്രഭാഷണത്തില്‍ പ്രതീക്ഷിക്കുന്നത്. അബോര്‍ഷന്‍ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ നടക്കുന്ന അയര്‍ലണ്ടില്‍ ഇത് സംബന്ധിച്ച ക്രിയാത്മകമായ ഒരു ചര്‍ച്ചയ്ക്കും അഭിപ്രായ സമന്വയത്തിനും ഈ സംവാദം വേദിയാകുമെന്നും അയര്‍ലന്‍ഡ് മലയാളികള്‍ ആവേശത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും സംഘാടകര്‍ അറിയിച്ചു. പ്രഭാഷണവും സംവാദവും ചോദ്യോത്തരങ്ങളും ഇടകലര്‍ന്ന രവിചന്ദ്രന്റെ സംവേദന രീതി കേരളത്തില്‍ വളരെ ജനപ്രിയമാണ്.


ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും പ്രാധാന്യം മനസ്സിലാക്കേണ്ട കാലഘട്ടത്തിലാണ് ഈ പ്രഭാഷണ പരമ്പര നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അയര്‍ലണ്ടില്‍ മലയാളികളുടെയിടയില്‍ , ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത ഇവ പ്രചരിപ്പിക്കുന്നത്തിനു വേണ്ടി എസ്സെന്‍സ്‌ അയര്‍ലണ്ട് എസ്സെന്‍സ്‌ യു.കെ യുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


യുകെയില്‍ മേയ് 14, 19, 20, 24, 26 തീയതികളിലും അയര്‍ലണ്ടില്‍ മേയ് 27 നുമാണ് പ്രഭാഷണങ്ങള്‍ .


കൂടുതല്‍ വിവരങ്ങള്‍ ​ www.facebook.com/esSENSEIreland
എന്ന ഫേസ്ബുക്ക്‌ പേജിലും കൂടാതെ താഴെ കാണുന്ന നമ്പരിലും ലഭ്യമാണ്.

0872263917
0879289885
0894052681
 
Other News in this category

 
 




 
Close Window