Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ ബ്രിട്ടനില്‍ സ്ത്രീകള്‍ വോട്ടവകാശം നേടിയെടുത്തത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു
മുരളീ മുകുന്ദന്‍
ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടണില്‍ 1918 - ല്‍ സ്ത്രീകള്‍ ആദ്യമായി നേടിയെടുത്ത അവകാശമായിരുന്നു വനിതകള്‍ക്കും , ആണുങ്ങളെ പോലെയുള്ള വോട്ടാവകാശം .
അതിന്റെ ഓര്‍മ്മ പുതുക്കലായി ബ്രിട്ടനില്‍ ദേശീയമായി തന്നെ , 'വോട്ടു ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്സ് മൂവ്മെന്റ് പ്രസ്ഥാനത്തിന്റെ ശതാബ്‌ദി , പഴയ ഓര്‍മ്മ പുതുക്കലോടെ വിവിധ ആഘോഷങ്ങളോടെ കൊണ്ടാടുകയാണ്.

ഇതിന്റെ ഭാഗമായാണ് യൂറോപ്പിലെ പ്രഥമ മലയാളി സംഘടനായ മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ ഒരു മാസത്തെ ബൃഹത്തായ പരിപാടികളുമായി ഏപ്രിലില്‍ ബ്രിട്ടനില്‍ വനിതകള്‍ സമ്മതിദാനാവകാശം നേടിയെടുത്തതിന്റെ നൂറാം വാര്‍ഷികം കൊണ്ടാടുന്നത്.

ഏപ്രില്‍ 2 മുതല്‍ 28 വരെ പഠന ക്‌ളാസ്സുകളും , കലാ സാംസ്‌കാരിക പരിപാടികളും , പ്രഭാഷണങ്ങളുമൊക്കെയായി ഈസ്ററ് ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ച് , വീക്കെന്റുകളില്‍ / അവധി ദിനങ്ങളില്‍ വിവിധ ആഘോഷ
പരിപാടികളുമായി അരങ്ങേറുകയാണ് .

പ്രവേശനം സൗജന്യമാണ്.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഉടനെ പേര് റെജിസ്റ്റര്‍ ചെയ്യുക..

കൂടുതല്‍ വിവരങ്ങള്‍ക്ക്
07960 212 334 എന്ന നമ്പറിലോ
info@mauk.org എന്ന മെയില്‍ വിലാസത്തിലൊ ബന്ധപ്പെടുക
mauk.org
 
Other News in this category

 
 




 
Close Window